കൊട്ടാരക്കര: സേവാഭാരതി ഗ്രാമ വൈഭവം സാമൂഹ്യ വനവത്കരണ പരിപാടി വയ്‌ക്കല്‍ ഡിവി യുപി സ്‌കൂളില്‍ നടന്നു. സേവാഭാരതി ട്രഷറര്‍ അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് ബൗദ്ധിക് പ്രമുഖ് ജയപ്രകാശ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവുംനടത്തി.
ശ്രീകുമാര്‍, സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി എസ്.കെ. ശാന്തു, പഞ്ചായത്ത് സമിതി പ്രസിഡന്റ് വേണു, എക്‌സിക്യൂട്ടീവംഗം സന്ദീപ് എന്നിവര്‍ സംസാരിച്ചു. അനന്തു അജയന്‍, അമല്‍ സുരേഷ്, ശരത്, അനില്‍കുമാര്‍, സുനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: