അടിമാലി: ദേവികുളം താലൂക്കില്‍ റേഷന്‍ വിതരണം അവതാളത്തില്‍. ഈ പോസ് മെഷിനില്‍ രേഖപ്പെടുത്തിയിരിക്കുന്ന അരി റേഷന്‍ കടകളില്‍ എത്തിക്കുന്നതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരാജയപ്പെട്ടതാണ് കാരണം.
നിലവിലുള്ള റേഷന്‍ വിതരണത്തിന് പുറമെ സബ്സിഡി കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 കിലോ അരി അധികമായി നല്കുന്നു. 2.5 കിലോ പച്ചരിയും 2.5 കിലോ വെള്ള അരിയുമാണ്. എന്നാല്‍ റേഷന്‍ കടയില്‍ 4 കിലോ വെള്ള അരിയും 1 കിലോ പച്ചരിയുമാണ് നല്‍കിയത്. ഈ പോസ് മെഷിനില്‍ ബില്‍ വരുന്ന പോലെ അരി നല്കാന് ഇേതാടെ കടയുടമകള്‍ക്ക് കഴിയാതെ വരുന്നത് മൂലം അരി വാങ്ങാന്‍ വരുന്നവരും റേഷന്‍ കട നടത്തിപ്പുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചു. പ്രശ്നം താലൂക്ക് സപ്ലൈസ് അധികാരികളെ അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാതെ മാറി നില്‍ക്കുകയാണ്. ഇതോടെ പലയിടങ്ങളിലും റേഷന്‍ കടകള്‍ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്.
ചില കടകള്‍ നടത്തുന്നവര്‍ ആദ്യം വരുന്നവര്‍ക്ക് തുല്യമായി പച്ചരിയും വെള്ളരിയും നല്‍കിയെങ്കിലും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കു നല്കാന് കഴിഞ്ഞിട്ടില്ല. എഎവൈ, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമണ് കേന്ദ്ര വിഹിതം നല്‍കുന്നത്. മുന്‍ഗണ ഏപിഎല്‍ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതത്തിന് പുറമെ15 രൂപ നിരക്കിലുള്ള 10 കിലോ അരിയും റേഷന്‍ കടകളില്‍ എത്തിയിട്ടില്ല. എല്ലാ വിഹിതത്തിനും സബ്സിഡിയായി നല്‍കേണ്ട ഗോതമ്പ് പൂര്‍ണ്ണമായി എത്തിയിട്ടില്ല. ഒരു റേഷന്‍ കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണ ഉണ്ട്. മസാവസാനമായിട്ടും മാണ്ണെണ്ണ എത്തിയിട്ടില്ല.
നേരത്തെ പത്താം തിയതി മുതലായിരുന്നു റേഷന്‍ കട നടത്തിപ്പുകാര്‍ മണ്ണെണ്ണ കൈ പറ്റേണ്ടത്. എന്നാല്‍ ജീവനക്കാരുടെ താല്പര്യത്തിനനുസരിച്ച് ഇപ്പോള്‍ മാസത്തില്‍ 2 ദിവസത്തേക്ക് മണ്ണെണ്ണ വിതരണം കുറച്ചു. ഇതോടെ മണ്ണെണ്ണ വാങ്ങാന്‍ പോലും റേഷന്‍ കട നടത്തിപ്പുകാര്‍ക്ക് കഴിയുന്നില്ല. 118 റേഷന്‍ കടകളിലായി 49245 കാര്‍ഡ് ഉടമകളാണ് ദേവികുളത്ത് ഉള്ളത്. എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് ആേളാന്നിന് 4 കിലോ അരിയും എപിഎല്‍ നീല കാര്‍ഡിന് അളോന്നിന് 2 കിലോ അരിയും 3 കിലോ അട്ടയും വെള്ളകാര്‍ഡിന് കാര്‍ഡ് ഒന്നിന് 2 കിലോ അരിയും വിഹിതമായിട്ടുണ്ട്.
പ്രശ്നം ശ്രദ്ധയില്‍ പെട്ടതായും ജൂണിലെ വിതരണം ജൂലൈ 10 വരെ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് റിേപ്പാര്‍ട്ട് നല്‍കിയതായും താലൂക്ക് സപ്ലൈസ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: