കട്ടപ്പന: ലോ റേഞ്ചില്‍ കാലവര്‍ഷം കനക്കുമ്പോഴും മഴ ശക്തമാവാതെ ഹൈറേഞ്ച് മേഖല. ഇതോടെ കാര്‍ഷിക മേഖലകള്‍ ഉള്‍പെടെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
മഴക്കുറവിനെ സംബന്ധിച്ച് ഒരു വിദഗ്ദ പഠനം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നുണ്ട്. ഇടുക്കി ജില്ലയില്‍ തമിഴ്നാടിനോട് അടുത്ത് വരുന്ന പഞ്ചായത്തുകളില്‍ ഉള്‍പെടെ കാലാവസ്ഥയില്‍ വലിയ വ്യത്യസമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കാര്‍ഷിക മേഖലെയുമാണന്നാണ് കര്‍ഷകരും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്ക്കുന്ന പ്രസ്ഥാനങ്ങളിലെ ആളുകള്‍ ഉള്‍പെടെ പറയുന്നത്.
കാലവര്‍ഷം കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ ഉള്‍പെടെ പറയുമ്പോഴും ഈ മേഖലകളില്‍ മഴ ശക്തമായത് നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ്. ജൂണ്‍ മാസം അവസാനത്തോട് അടുക്കുമ്പോഴും തോടുകളിലും പുഴകളിലും നീരൊഴുക്ക് പോലുമായിട്ടില്ല. ഇക്കാരണങ്ങള്‍ എല്ലാം പരിഗണനയ്ക്ക് എടുത്ത് ബന്ധപ്പെട്ടവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ പഠനവിധേയമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഈ വര്‍ഷത്തെ കാലാവസ്ഥ കൊണ്ട് കുരുമുളകുകള്‍ തിരിയിടുകയോ ഏലം കൃഷിയില്‍ കാര്യമായ ഉല്പാദനം ഉണ്ടാകുകയോ ചെയ്തിട്ടില്ല എന്നും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടി കാണിക്കുന്നു. കൃഷി ചെയ്യാനുള്ള ചിലവുകള്‍ പോലും ആധായമെടുത്ത് ലഭിക്കുന്നില്ല ഇതു മൂലം ഈയിടങ്ങളിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പാമ്പാട്ടു പാറ, രാജാക്കാട്, കരുണാപുരം ചക്കുപള്ളം ഇരട്ടയാര്‍ ഉള്‍പെടുന്ന മേഖലകളിലാണ് കാലാവസ്ഥയില്‍ വലിയ വ്യതിയാനം സംഭവിക്കുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ നാളുകളില്‍ മേഖലയില്‍ ഉണ്ടായ ഭൂചലനങ്ങളില്‍ വിവിധങ്ങളായ കുഴല്‍ കിണറുകള്‍ ഉള്‍പെടെ വറ്റി പോയ സാഹചര്യം ഉണ്ടായി ഇവയെല്ലാം പഠനവിധേയമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: