കോഴിക്കോട്: എലത്തൂരില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍. ദളിത്, ആദിവാസി, ന്യൂനപക്ഷസമൂഹത്തെ വേട്ടയാടി തടവിലാക്കുന്ന ബ്രാഹ്മണിക് മുതലാളിത്തത്തിനെതിരെ സമരത്തിന് തയ്യാറാവാനാണ് ആഹ്വാനം.
പാവങ്ങാട് കണ്ടന്‍കുളങ്ങര അങ്ങാടിയിലാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററും ബാനറും കണ്ടെത്തിയത്. കോവിഡ് മുതലാളിത്തത്തിന്റെ ജൈവായുധമാണ്. രാജ്യത്തെ സാമ്പത്തികപ്രതിസന്ധി മറച്ചുപിടിക്കാന്‍ സാമ്രാജ്യത്വം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണിതെന്നും പറയുന്നു. സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ് പോസ്റ്റര്‍. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു.
സ്‌കൂട്ടറില്‍ എത്തിയ ആലാണ് പോസ്റ്റർ പതിച്ചത്. ഇയാളുടെ ദൃശ്യങ്ങൾ തൊട്ടടുത്ത സിസിടിവി ക്യാമറയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആളെ തിരിച്ചറിയുന്ന വിധമല്ല ചിത്രം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കേസന്വേഷിക്കുന്ന നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷറഫ് പറഞ്ഞു.
യുഎപിഎ പ്രകാരമാണ് കേസെടുത്തത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിലും സമീപത്തെ കടയുടെ ഷട്ടറിലുമാണ് പോസ്റ്റര്‍ പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: