വടകര: പരിചരിക്കാനാരുമില്ലാതെ മൂന്നു മാസമായി ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു വൃദ്ധനെ ജനമൈത്രി പോലീസ് ഇടപെട്ട് തണല്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. തെരുവില്‍ കഴിഞ്ഞുവരികയായിരുന്ന കിഴക്കയില്‍ മീത്തല്‍ മണിയൂര്‍ കൃഷ്ണ (70) നെ ലോക്ഡൗണില്‍ തെരുവില്‍ നിന്ന് താലൂക്ക് ഭരണകൂടം ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റുകയും ശാരീരിക അവശതയെ തുടര്‍ന്ന് വടകര ജില്ലാ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സക്കായി എത്തിക്കുകയായിരുന്നു.
ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും പോകാന്‍ ഇടമില്ലാത്തതിനാല്‍ ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു. ആശുപത്രി അധികൃതര്‍ ജനമൈത്രി പോലീസിനെ അറിയിക്കുകയും ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ എടച്ചേരി തണല്‍ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: