Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ സേവകനാക്കുക

നമുക്ക് ആസക്തിയുള്ള ഒരു വസ്തു അടുത്തു വച്ചുകൊണ്ട് അതിനെ അതിജീവിക്കാന്‍ വിഷമമാണ്. മദ്യപാനം ശീലമാക്കിയ ഒരാള്‍, നാളെ മുതല്‍ താന്‍ മദ്യം കുടിക്കില്ലെന്നു തീരുമാനമെടുക്കുന്നു. മദ്യക്കുപ്പി കിടക്കയുടെ തലപ്പത്ത് വച്ചിട്ടാണ് ഈ തീരുമാനമെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടനെ മനസ്സിലുദിക്കുന്ന ആദ്യത്തെ ചിന്ത 'കുടിക്കണോ, വേണ്ടയോ' എന്നായിരിക്കും.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jun 28, 2020, 03:00 am IST
in Samskriti

മക്കളേ,  

യഥാര്‍ത്ഥ ജീവിതസുഖം നമ്മുടെ ശരീരത്തെയോ ബാഹ്യവസ്തുക്കളെയോ ആശ്രയിച്ചല്ല, മനോജയത്തെ ആശ്രയിച്ചാണിരിക്കുന്നത്. മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ നമ്മള്‍ ജീവിതത്തില്‍ വിജയം വരിച്ചുവെന്നു പറയാം.  

നമുക്ക് ആസക്തിയുള്ള ഒരു വസ്തു അടുത്തു വച്ചുകൊണ്ട് അതിനെ അതിജീവിക്കാന്‍ വിഷമമാണ്. മദ്യപാനം ശീലമാക്കിയ ഒരാള്‍, നാളെ മുതല്‍ താന്‍ മദ്യം കുടിക്കില്ലെന്നു തീരുമാനമെടുക്കുന്നു. മദ്യക്കുപ്പി കിടക്കയുടെ തലപ്പത്ത് വച്ചിട്ടാണ് ഈ തീരുമാനമെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ ഉടനെ മനസ്സിലുദിക്കുന്ന ആദ്യത്തെ ചിന്ത ‘കുടിക്കണോ, വേണ്ടയോ’ എന്നായിരിക്കും. അതിനെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച് അറിയാതെ കൈ മദ്യക്കുപ്പിയിലേയ്‌ക്കു നീണ്ടു പോകും. മധുരം തിന്നു ശീലിച്ച ഒരാള്‍ ചോക്‌ളേറ്റു പോക്കറ്റിലിട്ടുകൊണ്ടു മധുരം കഴിക്കുന്നതു നിറുത്തണമെന്നു തീരുമാനിച്ചാലും അയാളറിയാതെ കൈ പോക്കറ്റിലേയ്‌ക്കു പോകും. നമ്മുടെ ശീലം സ്വഭാവമായി, ആ സ്വഭാവം നമ്മളെ തിന്നുകയാണ്.

മനസ്സ് നല്ലൊരു സേവകനാണ്. എന്നാല്‍ നല്ല യജമാനനല്ല. മനസ്സിനെ നമ്മുടെ യജമാനനാകാന്‍ അനുവദിക്കരുത്. നമ്മുടെ മനസ്സില്‍ ലോകവസ്തുക്കളോടുള്ള ആസക്തി കൂടുന്നതനുസരിച്ച് മനസ്സിന്റെമേലുള്ള നമ്മുടെ നിയന്ത്രണവും കുറഞ്ഞുകൊണ്ടിരിക്കും. മനസ്സ് നമ്മുടെ യജമാനനായിത്തീരുകയും ചെയ്യും.

കുട്ടികളെ കുതിരപ്പുറത്തുകയറ്റി ഓടിക്കുന്ന കേന്ദ്രത്തില്‍ ഒരു കുട്ടി ചെന്നു. മറ്റുള്ള കുട്ടികളെ കുതിരപ്പുറത്തു കയറ്റുന്നതും ഓടിക്കുന്നതുമെല്ലാം അവന്‍ കുറേ നേരം ശ്രദ്ധിച്ചു. പിന്നെ നടത്തിപ്പുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ സൂത്രത്തില്‍ ഒരു കുതിരയുടെ പുറത്തു കയറി. കുതിര അവനെയും കൊണ്ട് നിയന്ത്രണമില്ലാതെ ഓടാന്‍ തുടങ്ങി. ഇതുകണ്ട അവന്റെ കൂട്ടുകാരന്‍ അവനോടു ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു, ‘നീ എങ്ങോട്ടാണ് പാഞ്ഞു പോകുന്നത്?’ അപ്പോള്‍ അവന്‍ പറഞ്ഞു. ‘എനിക്കു യാതൊരു പിടിയുമില്ല! കുതിരയോടു ചോദിക്കൂ.’  

ഇതു നമ്മുടെയും കഥയാണ്. ഈ കഥയിലെ കുതിരയെപ്പോലെ മനസ്സ് നമ്മളെയുംകൊണ്ട് അതിവേഗം പായുകയാണ്. മനസ്സാകുന്ന കുതിര എവിടേയ്‌ക്കാണ് പാഞ്ഞുപോകുന്നതെന്ന് അതിനു മാത്രമേ അറിയൂ. അതിന്റെമേല്‍ നമുക്ക് അല്പംപോലും നിയന്ത്രണമില്ല എന്നതാണ് വാസ്തവം.  

ഈ സ്ഥിതി മാറണം. മനസ്സിനെ നമ്മള്‍ നമ്മുടെ പിടിയില്‍ ഒതുക്കേണ്ടതാണ്. പക്ഷെ, ഇന്നു നമ്മള്‍ മനസ്സിന്റെ പിടിയില്‍ പെട്ടിരിക്കുകയാണു്. മനസ്സ് നമ്മുടെ കൈയിലെ ഒരു ഉപകരണമായിത്തീരണം. എന്നാല്‍ ഇന്നു മനസ്സ് നമ്മളെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ മനസ്സ് യജമാനനും നമ്മള്‍ സേവകനുമായിരിക്കുന്നു. നമ്മുടെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ഇതാണ്.

മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യം പ്രതികൂലസാഹചര്യങ്ങളില്‍ നിന്നും മാറിനിന്ന് മനസ്സിനെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ പ്രയത്‌നിക്കണം. ഡ്രൈവിംഗ് പഠിച്ചു തുടങ്ങുന്ന ഒരാള്‍ ആദ്യം ഒരു മൈതാനത്തില്‍ വണ്ടി ഓടിച്ചു പഠിക്കും. പരിചയമായിക്കഴിഞ്ഞാല്‍  

പിന്നെ ഹൈവേയിലും വണ്ടി ഓടിക്കാം. നല്ല പരിചയമാകുന്നതിനു മുമ്പ് ഓടിച്ചാല്‍ അപകടം സംഭവിക്കും. അതുപോലെ കുറച്ചുകാലം ഏകാന്തമായി മനസ്സിനെ നിയന്ത്രിച്ചു പരിശീലിച്ചാല്‍ പിന്നീട് ഏതു സാഹചര്യത്തിലും നമുക്കു മനസ്സിനെ കുറെയൊക്കെ നിയന്ത്രിക്കുവാന്‍ കഴിയും. മനസ്സിന്റെ മേലുള്ള വിജയമാണു യഥാര്‍ത്ഥ വിജയം. അതു തന്നെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.