വാരിയംകുന്നന്‍ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മലയാളനാട് എന്നായിരുന്നെന്നൊക്കെ ഇപ്പോള്‍ നിങ്ങള്‍ അടക്കം പറയുന്നുണ്ടല്ലോ.
എന്നാല്‍ യഥാര്‍ത്ഥ ചരിത്രത്തിലെ വാരിയംകുന്നന്‍ അയാളുടെ രാജ്യത്തിനിട്ട പേര് മറ്റൊന്നാണ്.
അത് മലയാള നാടെന്നല്ല.
‘അല്‍ ദൗള’ എന്നാണ്. ദൗള എന്നത് രാഷ്‌ട്രം എന്നര്‍ത്ഥം വരുന്ന അറബി വാക്കാണ്. അല്‍ ദൗള എന്നാല്‍ ‘വിശുദ്ധ രാഷ്‌ട്രം’ എന്നാണ്.
ദൗള എന്ന അറബി വാക്കിനെ സ്റ്റേറ്റ് എന്ന് ഇംഗഌഷിലേക്ക് തര്‍ജ്ജമ ചെയ്ത ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ നാട് എന്ന് അര്‍ത്ഥം കിട്ടുമായിരിക്കും. അയാള്‍ മലയാളി ആയിരുന്നതുകൊണ്ടും, ആ നാട് കേരളത്തില്‍തന്നെ ആയിരുന്നതുകൊണ്ടും അതിനെ മലയാള നാട് എന്നു സൗകര്യപൂര്‍വ്വം വിളിക്കുകയും ചെയ്യാം. അങ്ങനെ പ്രയാസപ്പെട്ട് അതിനെ മലയാള നാട് ആക്കാനുള്ള ചിലരുടെ താല്‍പര്യം മനസ്സിലാക്കാവുന്നതാണ്.
പക്ഷേ തിരൂരങ്ങാടിയില്‍ ഇരുന്ന് വള്ളുവനാടും ഏറനാടും ഉള്‍പ്പെടുന്ന പ്രദേശത്തിന് അല്‍ ദൗള എന്ന അറബി പേരിട്ട കുഞ്ഞഹമ്മദ് ഹാജിയുടെ മതേതര ബോധത്തെപ്പറ്റി മലബാറിലെ ഹിന്ദുക്കള്‍ക്ക് യാതൊരു സംശയവും ഇല്ലെന്നത് മറക്കരുത്. മതേതരത്വമോ ജനാധിപത്യമോ മഷിയിട്ട് നോക്കിയാല്‍ കിട്ടാത്ത ‘ദാര്‍ അല്‍ ഹര്‍ബ്’ ആയിരുന്നു അല്‍ ദൗള. അതിനെ ‘ദാര്‍ അല്‍ ഇസ്ലാം’ ആക്കി മാറ്റാനുള്ള ‘വിശുദ്ധ യുദ്ധം’ ആയിരുന്നു മലബാര്‍ കലാപം. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ആ മതയുദ്ധത്തിന്റെ നായകനും കൂട്ടക്കൊലകളുടെ നേതാവുമായിരുന്നു. അയാള്‍ക്ക് കീഴില്‍ അമ്പതിനായിരത്തില്‍ കുറയാത്ത അംഗസംഖ്യയുള്ള ഒരു മാപ്പിള സൈന്യവും ഉണ്ടായിരുന്നു. ‘അള്ളാഹു അല്ലാതൊരു ദൈവവുമില്ല’ എന്ന ഷഹാദത് കലിമ അറബിയില്‍ രേഖപ്പെടുത്തിയ ‘അല്‍ റയാത് അല്‍ ഉക്വാബ്’ എന്ന പരുന്തിന്റെ കരിങ്കൊടി തന്നെയായിരുന്നു അയാളുടെ പതാകയും. തുര്‍ക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന ‘ഫെസ്’ എന്ന ചുവന്ന തൊപ്പിയായിരുന്നു അയാളുടെ കിരീടം. പതിനായിരത്തിലേറെ ഹിന്ദുക്കളുടെ ചോര അയാളുടെ ചെങ്കോലിലും അംഗ വസ്ത്രത്തിലും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവിശ്വാസികള്‍ക്ക് എതിരായ ജിഹാദ് തന്നെയായിരുന്നു അയാളുടെ മുന്നേറ്റം.
വാരിയംകുന്നനെപ്പറ്റി പ്രത്യേകംതന്നെ പറയണമല്ലോ. ആരായിരുന്നു ഈ കുഞ്ഞഹമ്മദ് ഹാജി? ഓഗസ്റ്റ് 24ന് പെട്ടെന്ന് സുല്‍ത്താനായി വാഴിക്കപ്പെടുംവരെ എന്തായിരുന്നു അയാള്‍ പറയാന്‍ കൊള്ളുന്ന ആരുമായിരുന്നില്ല. പാണ്ടിക്കാട് ചന്തയില്‍ കൊള്ളയും പിടിച്ചുപറിയും മോഷണവുമായി നടന്നിരുന്ന ഒരു കവലച്ചട്ടമ്പി ആയിരുന്നയാള്‍. 1909ല്‍ പാണ്ടിക്കാട് ചന്തയില്‍ വന്നുപെട്ട പാലക്കാട് മൂത്താന്മാരുടെ സ്വര്‍ണ്ണം കൊള്ളയടിച്ച പ്രമാദമായ കേസിലൂടെയാണ് അയാളുടെ രംഗംപ്രവേശം. ഇതേ കാലത്ത് മഞ്ചേരിക്കും പാണ്ടിക്കാടിനും ഇടയ്‌ക്ക് തപാല്‍ വണ്ടി കൊള്ളയടിച്ച കേസിലും അയാള്‍ ഉള്‍പ്പെട്ടിരുന്നു.1894ലെ മണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തതിന് വെടിവച്ചു കൊല്ലുകയോ നാട് കടത്തപ്പെടുകയോ ചെയ്തവരാണ് അയാളുടെ കുടുംബക്കാര്‍ മുഴുവനും. അയാളുടെ ബാപ്പ ജീവപര്യന്തം നാട് കടത്തപ്പെട്ട കുറ്റവാളിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സുണ്ടായിരുന്ന അയാള്‍ മാത്രമാണ് കുടുംബത്തില്‍ ശിക്ഷിക്കപ്പെടാതെ അവശേഷിച്ചത്. അയാളുടെ സഹോദര സ്ഥാനീയനായ വാരിയംകുന്നത് കുന്നന്‍കുട്ടിയാകട്ടെ തപാല്‍ വണ്ടി മോഷണത്തില്‍ തന്റെ പിതാവിനു കിട്ടേണ്ട വഹകള്‍ അമ്മാവനായ തൊണ്ടിയില്‍ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ച് അയാളെ കൊലപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്. അത്ര കുപ്രസിദ്ധമായ ക്രിമിനല്‍ പശ്ചാത്തലമുള്ള കുടംബത്തിലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.
1909ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍ വലിയ പുക്കാറായ തപാല്‍ വണ്ടി കൊള്ളയ്‌ക്കു ശേഷം അയാള്‍ മക്കയിലേക്ക് നാടുവിട്ടു പോയി.ആറു വര്‍ഷങ്ങള്‍ക്കു ശേഷം 1914ല്‍ ആണ് അയാള്‍ മലബാറിലേക്ക് മടങ്ങി വരുന്നത്. മക്കയില്‍, അയാള്‍ ജിദ്ദയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ കൊള്ളയടിച്ചിരുന്ന ഏറനാട്ടില്‍ നിന്നുള്ള മാപ്പിള സംഘത്തിലെ അംഗമായിരുന്നുവെന്ന് പറയപ്പെടുന്നു. 1914ല്‍ മലബാറില്‍ മടങ്ങിയെത്തിയ ശേഷം അയാള്‍ മാതാവിന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട സിവില്‍ കേസുകള്‍ നടത്തി കഴിഞ്ഞുവരികയായിരുന്നു. അക്കാര്യത്തില്‍ കുടുംബാംഗങ്ങളുമായി വിരോധത്തിലായ അയാളുടെ പേരില്‍ മാപ്പിള ആക്ട് പ്രകാരമുള്ള കേസുകള്‍ ചുമത്തപ്പെടുകയും, 1915ല്‍ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരിപ്പിലേക്ക് താമസം മാറുകയും, അവിടെനിന്ന് വിവാഹം കഴിക്കുകയും ചെയ്തു. കുപ്രസിദ്ധമായ കുടംബത്തിലെ അംഗമാകയാലും, നിരവധി കേസുകളില്‍ പേര് വരികയാലും നിരന്തരമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്ന ഇയാള്‍ 1919ല്‍ നല്ല നടപ്പില്‍ കഴിഞ്ഞോളാമെന്ന് ബ്രിടീഷ് സര്‍ക്കാരിന് ഉറപ്പ് കൊടുത്ത് അവരുടെ സമ്മതത്തോടെയാണ് തുവ്വൂരിലേക്ക് മടങ്ങി വരുന്നത്.
1920ല്‍ യാദൃച്ഛികമായി മഞ്ചേരി ചന്തയില്‍ വച്ച് ഇയാളെ കണ്ടുമുട്ടിയ കോണ്‍ഗ്രസ്സുകാരായ ചില ഹിന്ദുക്കളാണ് അയാളെ ഖിലാഫത്തിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ യാതൊരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടില്ലെന്ന് അധികാരികള്‍ക്ക് രേഖാമൂലം വാക്കു കൊടുത്തിരുന്ന അയാള്‍ അവരുടെ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ഖിലാഫത് തുര്‍ക്കിയുടെ വിഷയം ആണെന്നും, ഇന്ത്യയില്‍ അതൊരു വിഷയമല്ലെന്നും പറഞ്ഞ് അയാള്‍ അന്നവരെ ഒഴിവാക്കിക്കളഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് പേടികൊണ്ട് അപ്പോള്‍ അങ്ങനെ പറഞ്ഞെങ്കില്‍പ്പോലും അയാള്‍ ഖിലാഫത്ത് വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും, അതിന്റെ പുരോഗതി മനസ്സിലാക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് ഇയാള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ തിരൂരങ്ങാടി പള്ളി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കലാപമായി മാറുകയും, ലഹളക്കാര്‍ പട്ടാളത്തിനുമേല്‍ വിജയം നേടുകയും, ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും കൊല്ലപ്പെടുകയുമൊക്കെ ഉണ്ടായി എന്നാണ്. അതറിഞ്ഞ ആവേശത്തിലും ഇനി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലും അയാള്‍ കലാപത്തിലേക്ക് ചാടിയിറങ്ങി അതിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
വെറും രണ്ട് ദിവസത്തെ പ്രകടനംകൊണ്ടു തന്നെ ക്രൂരതയിലും കൂട്ടക്കൊല മികവിലും ആലി മുസ്ലിയാരെ കടത്തിവെട്ടി അയാള്‍ ലഹളക്കാരുടെ സുല്‍ത്താനായി. കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോഴേക്കും പിന്തിരിയാനാവാത്തവണ്ണം അയാള്‍ കലാപത്തില്‍ ആണ്ടിറങ്ങി കഴിഞ്ഞിരുന്നു. പിന്നെ ആറു മാസം സുല്‍ത്താന്‍ വാരിയംകുന്നന്റെയും, അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേര്‍വാഴ്ചയായിരുന്നു. അവരുടെ മാര്‍ച്ചില്‍ തിരൂരങ്ങാടി മുതല്‍ നിലമ്പൂര്‍ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും തകര്‍ന്നടിഞ്ഞു തരിപ്പണമായി. നമ്പൂതിരിമാരും നായന്മാരുമെല്ലാം ജന്മികള്‍ എന്ന പേരില്‍ കൊലചെയ്യപ്പെട്ടു. തീയരും പുലയരും ജന്മികളുടെ ചാരന്മാരും സഹായികളും എന്ന പേരിലും കൊലചെയ്യപ്പെട്ടു. സ്ത്രീകള്‍ ജാതി ഭേദമെന്യേ മാനഭംഗത്തിന് ഇരകളായി. മതംമാറാന്‍ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു. അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി. കിണറുകള്‍ തോറും ജഡങ്ങള്‍ ചീഞ്ഞഴുകി. കൊള്ളയടിച്ച പണ്ടങ്ങളും പിടിച്ചെടുത്ത വസ്തുവഹകളും ‘അല്‍ ദൗള’യുടെ സമ്പത്തായി കുമിഞ്ഞു കൂടി.
ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും, മൂര്‍ത്തീ വിഗ്രഹങ്ങളില്‍ പശുവിന്റെ കുടല്‍മാല തൂങ്ങിയാടുകയും ചെയ്തു.അധികം പേരെ കൊന്നവന്‍ വീരനായി. ഹിന്ദു വംശഹത്യ മലബാറില്‍ നാട്ടാചാരമായി.
ബ്രിട്ടീഷുകാര്‍ തിരിച്ചടിക്കുന്നത് 1921 ഡിസംബറോടു കൂടിയാണ്. അപ്പോഴേക്കും രാജ്യത്താകെയുള്ള ഖിലാഫത് പ്രസ്ഥാനം ദുര്‍ബ്ബലമായി കഴിഞ്ഞിരുന്നു.
1919 മുതല്‍ 1923 വരെ തുര്‍ക്കിയില്‍ ടര്‍ക്കിഷ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന സ്വാതന്ത്ര്യ യുദ്ധം അരങ്ങേറി. 1923ല്‍ മുസ്തഫാ കമാല്‍ അട്ടാതുര്‍ക്കിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം തുര്‍ക്കിയുടെ ഭരണം പിടിച്ചെടുത്തു.
അവര്‍ ഓട്ടോമന്‍ ഖാലിഫേറ്റ് നിരോധിച്ച് റിപ്പബ്ലിക് ഓഫ് തുര്‍ക്കി സ്ഥാപിച്ചു.
ഖലീഫ എന്ന പദവിതന്നെ ഇല്ലാതാവുകയും, അട്ടാതുര്‍ക്ക്, തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ് ആവുകയും ചെയ്തു.
തുര്‍ക്കിയിലെ ഭരണ സംവിധാനം മാറ്റി ഖാലിഫേറ്റിന് പകരം പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക് സ്ഥാപിക്കും മുന്‍പ് തുര്‍ക്കിയിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഖലീഫയെ പുനഃസ്ഥാപിക്കാന്‍ സമരം ചെയ്ത ഇന്ത്യയിലെ ഉമ്മത്തിനോട് അവരൊന്നും ചോദിക്കാന്‍ നിന്നില്ല.
അതോടെ ഇന്ത്യയിലെ ഖിലാഫത് പ്രസ്ഥാനവും ഛിന്നഭിന്നമായി.
അതിനിടെ ഓഗസ്റ്റില്‍ മലബാറില്‍ നിന്ന് പിന്‍വാങ്ങിയ ബ്രിട്ടീഷുകാര്‍ വര്‍ദ്ധിത ശക്തിയോടെ മടങ്ങി വന്നിരുന്നു.
ജൂലൈ മുതല്‍തന്നെ അവര്‍ ആര്‍മി കണ്ടിജെന്റുകളും ഗൂര്‍ഖാ റെജിമെന്റുകളും മലബാറിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു.
ഇതിനു പുറമെ 1921 അവസാനത്തോടെ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട് സൈനിക പരിശീലനം സിദ്ധിച്ച ഹിന്ദുക്കള്‍ മാത്രം അംഗങ്ങളായ അര്‍ദ്ധ സൈനിക സ്വഭാവമുള്ള ഒരു പ്രത്യേക പോലീസ് സേനയെ തന്നെ അവര്‍ സൃഷ്ടിച്ചിരുന്നു.
‘മലബാര്‍ സ്‌പെഷ്യല്‍ പോലീസ്’ എന്നായിരുന്നു ആ അര്‍ദ്ധ സൈനിക പോലീസ് വിഭാഗത്തിന്റെ പേര്.
എംഎസ്പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആ സേന ഇപ്പോഴും കേരളാ പോലീസിന്റെ ഭാഗമാണ്.
ആ സേനയാണ് 1921 ഡിസംബര്‍ അവസാനം മുതല്‍ 1922 ജനുവരി ആദ്യം വരെയുള്ള ദിവസങ്ങള്‍കൊണ്ട് മാപ്പിള കലാപത്തെ അടിച്ചമര്‍ത്തിയത്.
അപ്പോഴേക്കും മതം മാറാനും ഓടിപ്പോവാനും വിസമ്മതിച്ച പതിനായിരത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. അവര്‍ ഞങ്ങളുടെ പൂര്‍വികരായിരുന്നു.
1922 ജനുവരി അഞ്ചിനാണ് വാരിയംകുന്നത് ഹാജിയെ സുബേദാര്‍ ഗോപാല മേനോന്റെയും ഇന്‍സ്പെക്ടര്‍ രാമനാഥ അയ്യരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.
അതിനകംതന്നെ ആലി മുസ്ലിയാര്‍ അടക്കമുള്ള പ്രധാന ലഹളക്കാര്‍ അറസ്റ്റിലായി കഴിഞ്ഞിരുന്നു.
കൊന്നാറ തങ്ങളുടെയും മൊയ്ദീന്‍ കുട്ടി ഹാജിയുടെയും നേതൃത്വത്തിലായിരുന്ന അവശേഷിച്ച രണ്ട് വിഭാഗം ലഹളക്കാര്‍ ദിവസങ്ങള്‍ക്കകം പിടിയിലായി.
ജനുവരി പത്തോടു കൂടി മലബാര്‍ മാപ്പിള കലാപം പൂര്‍ണ്ണമായി കെട്ടടങ്ങി.
ലഹളക്കാരില്‍ 2266 പേര്‍ കൊല്ലപ്പെടുകയും, 1615 പേര്‍ പരിക്കുകളോടെയും 5688 പേര്‍ പരിക്കുകള്‍ ഇല്ലാതെയും പിടിയിലാവുകയും, 38256 പേര്‍ കീഴടങ്ങുകയും ആണുണ്ടായത്.
വിചാരണ നടത്തി കലാപവും കൊലയും കൊള്ളയും കൊള്ളിവെപ്പും ഉള്‍പ്പെടെ ചാര്‍ത്തിയ കൊടും കുറ്റങ്ങള്‍ എല്ലാം ശരിയെന്നു കണ്ട് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20ന് മലപ്പുറത്തെ കോട്ടക്കുന്നില്‍ കൊണ്ടുപോയി വെടിവച്ചു കൊന്നു.
ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തൂക്കിക്കൊന്നു.
ഇതാണ് വാരിയംകുന്നന്റെ കഥ.
ഇതില്‍ എവിടെയാണ് വീര്യവും ധീരതയും ദേശാഭിമാനവുമെന്ന് ആലോചിക്കണം.
തുര്‍ക്കിയിലെ ഖലീഫയ്‌ക്ക് സ്ഥാനം പോയ രോഷത്തില്‍ ബ്രിട്ടനെതിരെ തുടങ്ങി, നിയമപാലകര്‍ പിന്‍വാങ്ങിയ അവസരം മുതലാക്കി ഹിന്ദുക്കള്‍ക്ക് എതിരെയുള്ള വംശഹത്യയായി തിരിഞ്ഞ്, ഒടുക്കം സൈന്യത്തെ കണ്ടപ്പോള്‍ ആയുധംവച്ചു കീഴടങ്ങിയൊരു കലാപമായിരുന്നു അത്.
പതിനഞ്ചു മിനിറ്റ് പോലീസ് മാറി നിന്നാല്‍ രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ തുടച്ചുനീക്കും എന്ന് പറഞ്ഞ അസാസുദ്ദീന്‍ ഒവൈസിയുടെ സ്വപ്‌നത്തിന്റെ ചരിത്രത്തില്‍ മുമ്പേ നടന്ന സാക്ഷാത്കാരം ആയിരുന്നു അത്.
അമ്പതിനായിരത്തോളം വരുന്ന മാപ്പിള സൈന്യത്തില്‍ 38256 പേരും കീഴടങ്ങിയാണ് ലഹള നിര്‍ത്തിയതെന്ന് മറക്കരുത്.
ശതമാന കണക്കില്‍ ആകെ സേനയുടെ 76%വും ബ്രിട്ടനോട് അടിയറവ് പറഞ്ഞ് അവസാനിപ്പിച്ച കലാപം ആയിരുന്നു അത്.
അവരുടെ നേതാവായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിതന്നെ 1922 ജനുവരി പത്തിന് മലപ്പുറം പോലീസ് സൂപ്രണ്ടിന് മുന്‍പാകെ കൊടുത്ത മൊഴിയില്‍ പറയുന്നത് തനിക്ക് കലാപവുമായി യാതൊരു ബന്ധവുമില്ല, ഖിലാഫത്തിനോട് യോജിപ്പുമില്ല, അകാരണമായി തനിക്കെതിരെ പുറപ്പെടുവിച്ച 144 ഉത്തരവ് പിന്‍വലിക്കണം എന്നപേക്ഷിക്കാന്‍ സാഹിബിനെ കാണാന്‍ താന്‍ നടക്കുകയായിരുന്നു, അതിനിടെ അബദ്ധവശാല്‍ കലാപകാരികളുടെ കൂടെ പെട്ടു പോയതാണ്, ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ യാതൊരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നൊക്കെയാണ്.
ഇതാണത്രേ ഉണ്ട നെഞ്ചേറ്റിയ ധീരത!
മാപ്പിള കലാപം മലബാറില്‍ നടന്ന ഹിന്ദു വിരുദ്ധ വര്‍ഗ്ഗീയ കലാപമായിരുന്നു.
അതിന്റെ നേതാവായ ക്രൂരനായ കൊലയാളി ആയിരുന്നു വാരിയംകുന്നത് ഹാജി.
മതഭ്രാന്തനും വര്‍ഗ്ഗീയവാദിയുമായ ഒരു നികൃഷ്ട ജീവി എന്നതു മാത്രമാണ് ചരിത്രത്തിലെ അയാളുടെ മേല്‍വിലാസം.
അതെഴുതി വച്ചിട്ടുള്ള ചരിത്ര പുസ്തകത്തിന്റെ ഏടില്‍ ഒരുപാട് മനുഷ്യരുടെ ചോര പുരണ്ടു കിടപ്പുണ്ട്.
ആ ചോര ഒഴുക്കിയ മനുഷ്യരുടെ പിന്തുടര്‍ച്ചക്കാരാണ് ഞങ്ങള്‍.
അയാളുടെ വീരഗാഥകള്‍ അതുകൊണ്ട് ഞങ്ങളോട് പറയാന്‍ വരരുത്.
അങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കലാണ്.
ഞങ്ങളുടെ മുറിവുകളില്‍ ഉപ്പ് പുരട്ടലാണ്.
ഞങ്ങളുടെ നോവുകളെ പരിഹസിക്കലാണ്.
ഞങ്ങളുടെ പൂര്‍വ്വികരെ കാറി തുപ്പലാണ്.
അത് അങ്ങേയറ്റത്തെ പ്രകോപനമാണെന്ന് മനസിലാക്കണം.
ഭൂമിയോളം ക്ഷമിച്ചവരെ പിന്നെയും മൂര്‍ദ്ധാവില്‍ ചവിട്ടാന്‍ വരരുത്.
അള മുട്ടിയാല്‍ ഞങ്ങള്‍ക്കും പ്രതികരിക്കേണ്ടി വരും.
കേരളത്തിലെ മത സൗഹാര്‍ദ്ദത്തിനും സമൂഹത്തിലെ ശാന്തിക്കും കളങ്കം സൃഷ്ടിക്കുകയാവും അത്തരം പ്രകോപനങ്ങള്‍ അന്തിമമായി ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: