തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന കോവിഡ് പത്ര സമ്മേളനത്തിലെ തുടക്ക വാചകങ്ങള്‍ കുറെ നാളുകളായി ഇങ്ങനെയാണ്. ‘ഇന്ന് 152 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര് രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 98 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്. സമ്പര്‍ക്കം 8’.
കുറച്ചു നാള് എന്നു പറഞ്ഞാല്‍, കോവിഡ് ലോക്ഡൗണ്‍ ഇളവ് വരുത്തി, പ്രവാസികള്‍ക്ക് കേരളത്തിലേയക്ക് വരാന്‍ അനുമതി ലഭിച്ചതുമുതല്‍. അക്കങ്ങളില്‍ വ്യത്യാസം വരുമെങ്കിലും പാറ്റേണ്‍ ഒരു പോലെയാണ്. രോഗികള്‍ കൂടുന്നു അതില്‍ 95 ശതമാനവും വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇവിടെ എല്ലാം ശരിയായിരുന്നു. പ്രവാസികള്‍ എത്തിയതോടെ എല്ലാം കൈവിട്ടു. എന്നു സ്ഥാപിക്കാനാണ് ഈ കണക്ക് നിരത്തല്‍. റോഡു മാര്‍ഗ്ഗമോ ട്രയിന്‍ പിടിച്ചോ വിമാനത്തിലോ നാട്ടിലേയ്ക്ക് എത്താനാഗ്രഹിക്കുന്ന വരെ തടയാനെന്തെല്ലാം ചെയ്യാം എന്നതിലായിരുന്നു കേരള സര്‍ക്കാറിനു ശ്രദ്ധ. തിരിച്ചു വരുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തിയും സാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മറുനാടന്‍ മലയാളികള്‍ മലയാള മണ്ണില്‍ കാലുകുത്തുന്നതിന് വിലങ്ങുണ്ടാക്കി.എന്നിട്ടും പോരാഞ്ഞിട്ടാണ് പ്രവാസികളെല്ലാം കോവിഡ് രോഗികളാണെന്ന പ്രചരണം.
ഇവിടെ എത്തിയ കുടിയേറ്റ തൊഴിലാളികളെ അതിഥികള്‍ എന്നു വിളിച്ച് വീമ്പിളക്കിയവരാണ് പ്രവാസി തൊഴിലാളികളെ രോഗികള്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത്. കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും വരുന്നവരാണ് കേരളത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന സമീപനം മാസ് ഹിസ്റ്റീരിയയുടെ തലത്തിലേക്കു മാറി. കേരളത്തില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍പരമായ കാരണങ്ങളാല്‍ ഇതര നാടുകളിലേക്കു പോയവര്‍ മടങ്ങിവരുന്നതിനെ അസഹിഷ്ണുത കാണുന്ന അവസ്ഥയിലേയക്ക് മലയാളി മനസ്സ് രൂപപ്പെടുകയാണ്. തിരിച്ചുവരുന്നവരെല്ലാം കോവിഡ് രോഗവും കൊണ്ടാണു വരുന്നതെന്ന മനോഭാവം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് അകറ്റി നിര്‍ത്തല്‍ എന്ന ഭാഷ്യമാണ് സര്‍ക്കാര്‍ അനുകൂലികള്‍ ചമയ്കക്കുന്നത്. മുന്‍കരുതലും അകറ്റിനിര്‍ത്തലും രണ്ടാണ്. പോരാട്ടം രോഗത്തോടാണ് രോഗികളോടല്ല എന്നത് പറച്ചിലില്‍ മാത്രം പോര. നാട്ടിലേക്കു വരുന്നവരെല്ലാം രോഗികളാണെന്നും അവര്‍ രോഗം തരാന്‍ വരുന്നവരുമാണെന്ന തോന്നലുപോലും ഒഴിവാക്കാനുള്ള മനസ്സാണ് ഉണ്ടാകേണ്ടത്. അതിന് ആദ്യം ചെയ്യേണ്ടത് പത്രസമ്മേളനത്തിലെ ആ കണക്കു പറച്ചില് നിര്‍ത്തുകയാണ്. കാവിഡ് ബാധിച്ചത് ഇന്ന രാജ്യത്തു നിന്ന് വന്നവര്‍ ഇത്ര പേര്, ഇന്ന സംസ്ഥാനത്തു നിന്ന് വന്നവര്‍ ഇത്രപേര് എന്ന് നാട്ടുകാര്‍ അറിഞ്ഞിട്ട എന്തുകാര്യം. മാനസിക അകലമുണ്ടാക്കാന്‍ മാത്രം സഹായിക്കുന്ന വിവരമാണിത്. നാടും വീടും നല്കുന്ന സുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെ തിരിച്ചുവരുന്നവരെ കുഴപ്പക്കാരാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് മര്യാദകേടു മാത്രമല്ല മഹാപാപം കൂടിയാണ്.
തബ്ലീഗികളാണ് കോവിഡ് പരത്തിയതെന്ന പ്രചരണം ഉണ്ടായപ്പോള്‍, ‘കോറോണയക്ക് ജാതിയും മതവും ഇല്ല’ എന്ന് പ്രഖ്യാപിച്ച് പ്രചരണത്തിന് തടയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതൃക നമുക്കു മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: