തിരുവനന്തപുരം : ബെവ്കോ ആപ്പ് വഴിയുള്ള മദ്യ വില്‍പ്പനയില്‍ ക്രമക്കേട് നടക്കുന്നതായി ആരോപണത്തെ തുടര്‍ന്ന് ബാറുകളില്‍ എസൈസ് മിന്നല്‍ പരിശോധന നടത്തി. ബവ്കോ ആപ്പ് വഴിയുള്ള മദ്യ വിതരണത്തില്‍ വ്ാപകമായി ക്രമക്കേട് നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
എക്സൈസ് കമ്മിഷ്ണറുടെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മിഷ്ണര്മാരാണ് ബാറുകളില്‍ പരിശോധന നടത്തിയത്. ബെവ് ക്യൂ ആപ്പ് വഴി മദ്യം വിതരണത്തിനുള്ള ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും ബാറുകള്‍ക്ക് ലഭിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കൂടാതെ ബെവ്കോ ഔട്ലെറ്റുകളില് ടോക്കണ്‍ ഇല്ലാതെയും മദ്യം വിതരണം ചെയ്യുന്നതായും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകളില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരിക്കുന്നത്.
ബെവ്കോ വെര്‍ച്വല്‍ ക്യൂ ആപ്പ് മുഖാന്തിരം ബുക്ക് ചെയ്യുന്നത് കൃത്യമായി പാലിക്കുന്നുണ്ടോ. അനുവദിച്ചു ലഭിക്കുന്ന ബാറില്‍ നിന്ന് തന്നെയാണോ വില്‍പ്പന. ബാറുകള്‍ മുഖാന്തിരമുള്ള വിതരണത്തില്‍ വിലകുറഞ്ഞ മദ്യം ഉള്‍പ്പെടുന്നുണ്ടോ, പിന്‍വാതില്‍ വിതരണം പോലുള്ള നിയമവിരുദ്ധ നടപടികളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കപ്പെടുന്നത്. അനുവദനീയമായ അളവില്‍ കൂടുതല്‍ നല്കുന്നുണ്ടോയെന്നും എക്സൈസ് പരിശോധന നടത്തി.
ഇതിന്റെ ഭാഗായി ബാറുകളില്‍ നിന്ന് മദ്യം വാങ്ങാനെത്തിയവരില്‍ നിന്നും വെര്‍ച്വല്‍ ആപ്പിന്റെ ബുക്കിങ് രേഖകള്‍ എക്സൈസ് പരിശോധിച്ചു. മാസ്ക് ധരിക്കാതെ മദ്യം വാങ്ങാനെത്തിയ ചിലര്‍ക്കെതിരെ പോലീസ് സഹായത്തോടെ നടപടിയും കൈക്കൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: