നീലേശ്വരം: യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ പഠനം മുടങ്ങിയ പൊടോത്തുരുത്തിയിലെ വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണും മറ്റ് പഠന ഉപകരണങ്ങളും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.ശ്രീകാന്ത് കൈമാറി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെ തലയ്ക്കല്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് ജയരാജാന്, മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ചാത്തമത്ത്, ബിജെപി .മുന്‍സിപ്പല്‍ പ്രസിഡന്റ് പി.വി. സുകുമാരന്‍, സുനില്‍ കുമാര്‍ ചാത്തമത്ത്, ലതീഷ് ചാത്തമത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: