തിരുവനന്തപുരം: കൊറോണ പിടിമുറുക്കുമ്പോഴും നമ്പര്‍ വണ്‍ സ്ഥാനം നേടാന്‍ പരിശോധന നടത്താതെ മലയാളികളെ കൊലയ്ക്ക് കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍. രോഗ പ്രതിരോധത്തില്‍ കേരളം മാതൃകയാണെന്ന് വരുത്തി തീര്‍ക്കാന്‍ പരിശോധന വര്‍ധിപ്പിക്കാതെ ജനങ്ങളെ ബലിനല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതിദിനം 60,000 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇതുവരെ അതിനായിട്ടില്ല. ഇതുവരെ 2,09,456 സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കാനായുള്ളു. എന്നാല്‍ തമിഴ്നാട്- 10,08,974, മഹാരാഷ്ട്ര 8,50,410, ആന്ധ്ര- 7,91,624, രാജസ്ഥാന്- 7,57,137, ഉത്തര്‍പ്രദേശ്- 6,20,954, കര്‍ണാടക- 5,53,325, ആസ്സാം- 3,51,753 പരിശോധകളാണ് നടത്തിയത്.
അടുത്തയാഴ്ച രോഗികളുടെ ദിവസക്കണക്ക് 200 കടക്കും എന്നതാണ് ഐസിഎംആറിന്റെയും ആരോഗ്യ വിദഗ്ദരുടെയും വിലയിരുത്തല്‍. ഒരു ദിവസം ആയിരമോ രണ്ടായിരമോ രോഗികള്‍ ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നതാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എന്നാല്‍ ഈ കണക്ക് സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിലെ പാളിച്ച പുറത്താകുമെന്നതിനാലാണ് പൂഴ്ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ ആന്റിബോഡി ടെസ്റ്റിങ്ങിന് വിധേയമാക്കുന്നത് പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ലാത്തവരേയാണ്. ഏകദേശം 80 ശതമാനം ആളുകളും ഈ രോഗം ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ എത്രയധികം ആളുകളെ ബാധിച്ചിരിക്കും എന്നത് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും കേരളത്തില്‍ അത് സംഭവിച്ച് കഴിഞ്ഞു എന്നാണ് കണക്കുകളും പഠനങ്ങളും നല്കുന്ന സൂചന.
നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് പോലും പരിശോധനയില്ലെന്ന സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിച്ചേര്‍ന്നിരിക്കുന്നു. വിമാനം ഇറങ്ങുന്ന ഏതൊരാള്‍ക്കും സത്യവാങ്മൂലം എഴുതിക്കൊടുത്താല്‍ വീട്ടില്‍ പോകാവുന്ന സ്ഥിതിയാണ്. അവര്‍ രോഗികള്‍ ആണങ്കില്‍ വഴിയാത്രയില്‍ വ്യാപനം നടത്തുകയും വീട്ടില്‍ രോഗിയായി ഇരിക്കുകയും ചെയ്യുന്ന അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: