Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാസ്താംകോട്ട തടാകതീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തുന്നു

കുന്നിടിക്കരുതെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭങ്ങളെ വെല്ലുവിളിച്ചാണ് അന്ന് എക്സൈസ് മന്ത്രി നേരിട്ടെത്തി ഓഫീസിന് ശിലയിട്ടത്. ഇപ്പോള്‍ സംരക്ഷണഭിത്തി കെട്ടാനെന്ന പേരിലാണ് രഹസ്യമായി മണ്ണുമാന്തി യന്ത്രവും ടിപ്പറുകളുമെത്തിച്ച് വീണ്ടും മണ്ണ് കടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 10:59 am IST
in Kerala

ശാസ്താംകോട്ട: ജില്ലയിലെ പതിനായിരങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന ശാസ്താംകോട്ട തടാകത്തിന്റെ തീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി. തടാകത്തിന് സംരക്ഷണമൊരുക്കുന്ന പ്രകൃതിദത്തമായ മൊട്ടക്കുന്നുകളാണ് ഇന്നലെ വ്യാപകമായി ഇടിച്ചുനിരത്തിയത്. പോലീസ് സ്റ്റേഷന് താഴെ റസ്റ്റ്ഹൗസിനോട് ചേര്‍ന്ന പ്രദേശത്താണ് സര്‍ക്കാര്‍ അനുമതിയോടെ ഈ അനീതി അരങ്ങേറിയത്. ജില്ലയിലെ ഏക കുടിവെള്ള സ്രോതസായ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കൂടുതല്‍ നാശത്തിലേക്ക് കൂപ്പ് കുത്തിക്കുന്ന ഈ ക്രൂരകൃത്യം നടത്തിയത് എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ പേരിലാണ്.

പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ശാസ്താംകോട്ട തടാക തീരത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ മണ്ണിടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണപ്രവര്‍ത്തനമാണ് ലോക് ഡൗണിന്റെ മറവില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകില്ലെന്ന ഉറപ്പില്‍ വീണ്ടും തുടങ്ങിയത്. എക്സൈസ് ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ തടാകത്തെ നിലനിര്‍ത്തുന്ന മൊട്ടക്കുന്നുകള്‍ ഇടിച്ച് മണ്ണ് കടത്തുന്നതിന് പിന്നില്‍ വന്‍ അഴിമതിയും അനീതിയും ഉണ്ടന്ന് മുമ്പുതന്നെ ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എക്സൈസ് ഓഫീസിനായി ഇവിടെ കുന്നിടിക്കാന്‍ തുടങ്ങിയപ്പോള്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

കുന്നിടിക്കരുതെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭങ്ങളെ വെല്ലുവിളിച്ചാണ് അന്ന് എക്സൈസ് മന്ത്രി നേരിട്ടെത്തി ഓഫീസിന് ശിലയിട്ടത്. ഇപ്പോള്‍ സംരക്ഷണഭിത്തി കെട്ടാനെന്ന പേരിലാണ് രഹസ്യമായി മണ്ണുമാന്തി യന്ത്രവും ടിപ്പറുകളുമെത്തിച്ച് വീണ്ടും മണ്ണ് കടത്തുന്നത്. കാലവര്‍ഷ കാലത്ത് മൊട്ടക്കുന്നുകള്‍ ഇടിച്ച് നിരത്തുന്നതോടെ മണ്ണൊഴുകി തടാകത്തിലേക്ക് തന്നെ പതിക്കും. ശാസ്താംകോട്ടയില്‍ സര്‍ക്കാര്‍ ഭൂമി നിരവധി ഉണ്ടായിട്ടും എക്സൈസ് ഓഫീസ് നിര്‍മിക്കാന്‍ തടാകതീരം തിരഞ്ഞെടുത്തത് ദുരൂഹമാണ്.

മുമ്പ് പോലീസ് സ്റ്റേഷനും ഠൗണില്‍ നിന്ന് ഒരു കിലോമീറ്ററോളം അകത്തുള്ള വിജനമായ തടാകതീരത്തേക്ക് മാറ്റിയിരുന്നു. സന്ധ്യ മയങ്ങിയാല്‍ തടാകതീരത്തെ വിജനമായ വഴിയിലൂടെ പോലീസ് സ്റ്റേഷനിലേക്കെത്താന്‍ പരാതിക്കാര്‍ മടിക്കുകയാണ്. പിന്നാലെ എക്സൈസ് ഓഫീസും ഇവിടേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ സംഘടിതമായ പല അജണ്ടകളും ഉണ്ടെന്നാണ് ആക്ഷേപം.

Tags: lake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

Kerala

കൊല്ലത്ത് കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

Kerala

ഉല്ലാസയാത്രയ്‌ക്കെത്തിയ ആള്‍ വേമ്പനാട്ട് കായലില്‍ മുങ്ങി മരിച്ചു

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.