കോട്ടയം: മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം ഉയരവേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ പൊളിയുന്നു.ജില്ലയില്‍ ഒരു ദിവസത്തിനിടെയില്‍ ഉണ്ടായ രണ്ട് സംഭവങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കെടുകാര്യസ്ഥതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്രവ പരിശോധനയ്‌ക്ക് ശേഷം വഴിയില്‍ ഇറക്കി വിട്ട ആഗ്രയില്‍ നിന്നുള്ള യുവാവിനെ ഏറെ വൈകിയാണ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. അതുവരെ റോഡരികില്‍ പടുത കെട്ടിയാണ് കഴിഞ്ഞത്. ദുബായില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയവെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കല്ലംമ്പാറ മനോഭവനില്‍ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചതാകട്ടെ മണിക്കൂറുകള്‍ക്ക് ശേഷവും. രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രവാസികളെയും ഇതര സംസ്ഥാനത്ത് നിന്നുള്ളവരെയും ‘കേറി വാടാ മക്കളെ’ എന്നും പറഞ്ഞ് സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നിലവില്‍ ഹോം ക്വാറന്റൈന്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് പെയഡ് സംവിധാനവും.വീട്ടില്‍ കഴിയാനും പെയ്ഡ് ക്വാറന്റൈനും സൗകര്യമില്ലാത്തവര്‍ക്കുമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ചുരുങ്ങി. ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും സഹായം എത്തിക്കാനും ഇപ്പോള്‍ നാമമാത്ര ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.വാര്‍ഡ് നിരീക്ഷണ സമിതികളും കടലാസിലൊതുങ്ങി. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നവരെയും ഇപ്പോള്‍ കണികാണാനില്ല. വിമാനമിറങ്ങുന്ന പ്രവാസികളോട് ശത്രുതാമനോഭാവത്തോടെയാണ് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. നാട്ടിലെത്താന്‍ വാഹനം ലഭിക്കാന്‍ ഉദ്യോഗസ്ഥരുടെ ദയയ്‌ക്കായി കാത്തിരിക്കേണ്ടത് മണിക്കൂറുകളാണ്.
മഞ്ജുനാഥിനെ ആശുപത്രിയിലേത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം
കാണക്കാരി: ദുബായില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയവെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കല്ലംമ്പാറ മനോഭവനില്‍ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യാഴാഴ്ച രാവിലെ 8.30 ഓടെ സഹോദരന്‍ എത്തിച്ച ഭക്ഷണം കഴിയ്‌ക്കാതെ പുറത്തിരിക്കുന്നത് കണ്ട് വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ വീടിനുള്ളില്‍ നിന്ന് ഞരക്കം കേട്ടു. ഉടന്‍ തന്നെ അരോഗ്യ പ്രവര്‍ത്തകരെയും വാര്‍ഡ് അംഗം അടക്കം പഞ്ചായത്ത് അധികാരികളെയും വിവരം അറിയിച്ചു. തുടര്‍ന്ന് 9.30 ഓടെ സ്ഥലത്ത് എത്തിയ അരോഗ്യ പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവരം അറിയിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് എത്തിയില്ല. ഇത് ചോദ്യം ചെയ്ത ബന്ധുക്കളോടും നാട്ടുകാരോടും ഉടന്‍ എത്തുമെന്നയായിരുന്നു മറുപടി.
തുടര്‍ന്ന് നാട്ടുകാര്‍ പലതവണ പഞ്ചായത്ത് അധികാരികളെ വിളിച്ചെങ്കിലും അവര്‍ ഇടപെടാന്‍ തയ്യാറായില്ല. കൊറോണ ഭീഷണി ഉള്ളതിനാല്‍ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും നിസ്സഹായാരായി. തുടര്‍ന്ന് വൈകിട്ട് നാലു മണിയോടെ എത്തിയ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 മണിയോടെയാണ് ആംബുലന്‍സില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.
ബിജെപി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കുറവിലങ്ങാട്: ദുബായില്‍ നിന്ന് എത്തിയ യുവാവ് ഹോം ക്വാറന്റൈനില്‍ മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാണക്കാരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.കാണകാരി കല്ലംമ്പാറ സ്വദേശി മഞ്ജുനാഥ് (39) ആണ് മരിച്ചത്. രാവിലെ മുതല്‍ അബോധാവസ്ഥയില്‍ ആയിരുന്ന ഇദ്ദേഹത്തെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്.പഞ്ചായത്ത് അധികാരികളെ പല തവണ ബന്ധപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചയായിരുന്നു സമരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വേണുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി ഡി.സുരേഷ്,സുദീപ് നാരായണന്‍,റ്റി.പി.ജയപ്രകാശ് ,ജഗജിത്ത്, ഗിരീഷ്..ജി, റ്റി.എ.ഹരികൃഷ്ണന്‍ ,ജിജോജോസഫ് ,അശ്വന്ത് മാമലശേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു
കോട്ടയം :കാണക്കാരിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മഞ്ജുനാഥിന്റെ മരണത്തിന് ആരോഗ്യ വകുപ്പാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന സമതി അംഗം എന്‍.ഹരി. മഞ്ജുനാഥ് വീട്ടില്‍ കുഴഞ്ഞു വീണു കിടക്കുന്നു എന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു
യുവമോര്‍ച്ച പ്രതിഷേധിച്ചു
കോട്ടയം: കൊറോണ പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് വാദിക്കുന്ന സര്‍കാരിന്റെ പൊള്ളത്തരമാണ് മതിയായ ചികിത്സ കിട്ടാതെ കാണക്കാരിയിലെ മഞ്ചുനാഥിന്റെ മരണം തെളിയിക്കുന്നതെന്ന് യുവമോര്‍ച്ച.
സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയാണ് മഞ്ജുനാഥെന്നും കുറ്റക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുവമോര്‍്ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു..കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയറാകണമെന്ന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് സോബിന്‍ലാല്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കാണക്കാരി ആരോഗ്യ കേന്ദ്രത്തിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ല ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് റ്റി.പി.രാഹുല്‍, പഞ്ചായത്ത് പ്രസിഡന്റ് അമല്‍ മാന്നാര്‍, വൈസ് പ്രസിഡന്റ് വിനീത് വിജയന്‍, ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി ജിഷ് വട്ടക്കാട്ട്, വൈശാഖ് എന്നിവര്‍ പങ്കെടുത്തു.ു
പ്രതികരിക്കാൻ ഇവിടെ എഴുതുക: