കൊട്ടാരക്കര: സേവാഭാരതി ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഗ്രാമവൈഭവം സാമൂഹ്യ വനവല്കരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.
സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.എന്‍. എന്‍. മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജനാര്ദ്ദനന് ഉണ്ണിത്താന് സ്വാഗതമാശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.കെ. ശാന്തു ശശിധരന് ഗ്രാമവൈഭവം സന്ദേശം നല്കി. കമ്മിറ്റി മെമ്പര്‍മാരായ ഒ.എ. അരുണ്‍, റെജികുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ സുലോചന, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. അനീഷ് വിലങ്ങറ, തുളസി, ശശികുമാര്‍, വിജയകുമാര്‍, സജു, അനൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിലുടനീളം 2000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് സേവാഭാരതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: