പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് തുടക്കമായി. മന്ത്രി എ.കെ ബാലന് സൂം മീറ്റിങിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി.
ജില്ലയില്‍ ഒരു ദിവസം ശേഖരിക്കുന്ന 500 മുതല്‍ 600 വരെ സാമ്പിളുകള്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായാണ് പരിശോധനാ നടത്തിയിരുന്നത്. ഇനി ഒരു ദിവസം ഏകദേശം 300 സാമ്പിളുകള്‍ പാലക്കാട് തന്നെ പരിശോധിക്കാനാകും. ആദ്യപടിയായി 46 സാമ്പിളുകളുടെ പരിശോധന നടത്തിയി.. ഏകദേശം 40 ലക്ഷം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ സജ്ജമാക്കിയിരിക്കുന്നത്.
മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ഇത്തരത്തില്‍ നടപടികള്‍ ആരംഭിച്ചു. സമൂഹ വ്യാപനത്തിന് ഇടയായാല്‍ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് 1000 രോഗികളെ ചികിത്സിക്കുന്നതിനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി മാറ്റും. ഇതിന്റെ ഭാഗമായി ഏകദേശം 374 ഓളം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്‍എച്ച്എം വഴി ആദ്യഘട്ടത്തില്‍ 295 പേരുടെ നിയമനത്തിനുള്ള ഉത്തരവായി.
25 ഡോക്ടര്‍മാര്‍, 120 വീതം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍.മാര്‍, നഴ്സുമാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ 17 ടെക്നീഷ്യന്മാരും നാല് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെയുള്ള തസ്തികകള്‍ കൂടി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ 57 അഡീഷണല്‍ ജീവനക്കാര്‍ക്കും അംഗീകാരം ലഭിച്ചു.
മീറ്റിങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, കളക്ടര്‍ ഡി. ബാലമുരളി, ഡിഎംഒ ഡോ.കെ.പി. റീത്ത, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പി. ജഗദീഷ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം.എസ് പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ആശുപത്രിയില്‍ നിന്നും 35 കൊറോണ ബാധിതരെയാണ് പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് ആദ്യഘട്ടത്തില്‍ മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: