ന്യൂദല്‍ഹി: വിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കത്തയച്ചെന്ന തരത്തില്‍ പിണറായി വിജയന്റെ പിആര്‍ വര്‍ക്കുകാര്‍ നടത്തുന്ന പ്രചാരണത്തില്‍ രൂക്ഷപ്രതിരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. 24ന് സംസ്ഥാനസര്‍ക്കാര്‍ അയച്ച കത്ത് മറച്ചുവച്ചാണ് 25ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അയച്ച കത്ത് പുറത്തുവിട്ടത്. 24ന് സംസ്ഥാനസര്‍ക്കാര്‍ അയച്ച കത്തുപ്രകാരം കോവിഡ് ടെസ്റ്റ്, പിപിഇ കിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ മാറ്റി മാസ്ക്, ഫേസ്ഷീല്‍ഡ്, ഗ്ലൗസ് എന്നിവ വേണമെന്നാക്കിയിരുന്നു. ഈ കത്തിനാണ് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയത്.
സംസ്ഥാനം നേരത്തേ വച്ച അപ്രായോഗിക നിര്‍ദേശങ്ങള്‍ മാറ്റിയതില്‍ അഭിനന്ദനം അറിയിക്കുന്നു. മാസ്ക്, ഗ്ലൗസ് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ വിമാനക്കമ്പനികളോട് അറിയിക്കുക. നിങ്ങള്‍ മുന്‍പ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാറ്റിയത് ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളെ ഞങ്ങള്‍ അറിയിക്കാം എന്നാണ് കത്തില്‍ വ്യക്തമാക്കിയത്. അതായത് മണ്ടത്തരം മനസിലാക്കയതില് അഭിനന്ദിക്കുന്നു എന്നാണ് ചുരുക്കം.
ഒരു കത്തിടപാടിലെ ഇംഗ്ലിഷ് അര്‍ഥങ്ങള്‍ പോലും മനസിലാക്കത്തവരെ പിണറായി വിജയന്റെ പിആര്‍ വര്‍ക്ക് ഏല്‍പ്പിക്കരുത്. ഈ കാലയളവില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും മിക്കദിവസങ്ങളിലും കേന്ദ്രസര്‍ക്കാര്‍ കത്തയക്കുന്നുണ്ട്. അതൊന്നും ഒരു സംസ്ഥാനവും വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍, കേരളം അങ്ങനെ അല്ല. അല്പ്പത്തരത്തിനൊക്കെ ഒരു അതിര് വേണമെന്നും വി. മുരളീധരന്.
പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ശ്ലാഘനീയമാണെന്നു വിദേശ കാര്യ മന്ത്രാലയം പറഞ്ഞു എന്നായിരുന്നു ഇടതുമാധ്യമങ്ങളും സൈബര്‍ സഖാക്കളും പ്രചരിപ്പിച്ചത്. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്താണ് ഉയര്‍ത്തിക്കാട്ടിയത്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറുമെന്നും കത്തില്‍ പറഞ്ഞു. ഇതിന്റെ വസ്തുതയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: