കോന്നി: 1951ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോന്നിയിലെത്തിയ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കോന്നി ടൗണിനു സമീപം ഒരു പ്രദേശത്ത് കണ്ടത് നിറയെ ചുവപ്പു കൊടികളായിരുന്നു. ഇതു കണ്ടപ്പോള്‍ ഈ പ്രദേശം എന്താ കമ്മ്യൂണിസ്റ്റ് ചൈനയാണോയെന്നായിരുന്നു നെഹ്രുന്റെ ചോദ്യം. പിന്നീട് ഈ പ്രദേശം ചൈനാമുക്കായി മാറിയെന്ന് ചരിത്രം പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഈ പേരില്‍ നാണംകെടുകയാണ് ഈ പ്രദേശവാസികള്‍. ഗല്‍വാന്‍ താഴ് വരയില്‍ അടക്കം ഇന്ത്യയുടെ വീരജവാന്മാര്ക്ക് ജീവന് നഷ്ട മായതിനു പിന്നില്‍ ഈ കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ചതിയാണ്. ഇതേത്തുടര്‍ന്ന് ചൈനമുക്ക് എന്ന പേര് വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഇവിടുത്തുകാര്‍.
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആവശ്യപ്രകാരം ചൈനയുടെ പേരിലുള്ള സ്ഥലനാമം മാറ്റാന്‍ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ കോന്നി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള ചൈനാമുക്ക് എന്ന പ്രദേശത്തിന്റെ പേര് മാറ്റാന്‍ പ്രമേയം പാസാക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ പഞ്ചായത്ത് പ്രസിഡന്റ് രജനിക്ക് കത്ത് നല്കി. പേരിനെച്ചൊല്ലി നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചകള്‍ സജീവമാണ്. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ടൗണിനോട് ചേര്‍ന്ന പ്രദേശമാണ് ചൈനാമുക്ക്. വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ പേര് മാറ്റുന്നതിനെതിരെ കോന്നി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. പ്രമേയത്തിനെതിരേ പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ മാത്രം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: