തിരുവനതപുരം : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തി പരീക്ഷകൾ മാറിയ്ക്കണമെന്ന ആവശ്യപ്പെട്ട് കേരള സർവ്വകലാശാല ആസ്ഥാനത്തേക്ക് എബിവിപി മാർച്ച് നടത്തി. പിജി വിദ്യാർത്ഥികൾക്ക് ലാബ് പഠനം ലഭിക്കാതെ പരീക്ഷ നടത്തുന്നത് അവസാനിപ്പിക്കുക, ബിഎഡ്, എല്‍എൽബി വിദ്യാർഥികൾക്ക് സബ് സെന്ററുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
പ്രകടനം സർവ്വകലാശാല ആസ്ഥാനത്തിന് മുന്നിൽ പോലീസ് തടഞ്ഞു.എ ബി വി പി ജില്ലാ ഓഫീസ് സെക്രടറി സ്റ്റെഫിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. എബി വി പി സംസ്ഥാന സമിതി അംഗങ്ങളായ ആരോമൽ, നിഥിൻ, ണ് ജില്ലാ സമിതി അംഗങ്ങളായ അഭിമന്യൂ ,ശ്രീജിത്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: