പാലക്കാട്: ഒറ്റപ്പാലം പനമണ്ണയില്‍ എസ്ഡിപിഐ അക്രമികളുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കാന് തീരുമാനിച്ചു.
ഒറ്റപ്പാലത്ത് നടന്ന പ്രതിഷേധ യോഗം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഡ്വ. അജിത് ശ്രീധര്‍ അധ്യക്ഷതവഹിച്ചു. താലൂക്ക് ഭാരവാഹികളായ എം. രാജേന്ദ്രന്, ഗോപിനാഥ്, ബല്‍റാം, പി.പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: