കുടയത്തൂര്‍: സ്വകാര്യ റിസോര്‍ട്ടിന് സമീപം പഴയപാലത്തിനിരികില് വാള് കണ്ടെത്തി. മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്ന ഭാഗത്താണ് പാലത്തിന് സമീപം വാള് കണ്ടെത്തിയത്. വാളിന് വലിയ പഴക്കം തോന്നുന്നില്ല.
പൂജാദികര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന രൂപസാദൃശ്യമാണ് വാളിനുള്ളത്. വില്ലേജ് ഓഫീസര്‍ ഗോപകുമാര്‍ സ്ഥലത്തെത്തി വാള് പരിശോധിച്ചു. വിവരമറിയിച്ചതനുസരിച്ച് കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി വാള് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: