ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 106-ാമത് ബജറ്റ് സമ്മേളനം ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ബജറ്റ് സമ്മേളനം. രാവിലെ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന .തുടര്‍ന്ന് 9.30ന് ബജറ്റ് സമ്മേളനത്തില്‍.
പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിക്കും.അദ്ദേഹം അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റാണിത്. എന്‍എസ്എസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ബജറ്റ് സമ്മേളനം നടക്കുന്നത്. പ്രതിനിധികളെ പങ്കെടുപ്പിച്ച് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാ മന്ദിരത്തിലാണ് സാധാരണ ബജറ്റ് സമ്മേളനം നടക്കുന്നത്.
ഇത്തവണ പ്രതിനിധികള്‍ അതാത് യൂണിയന് ഓഫീസുകളിലെത്തി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.അറുപത് താലൂക്ക് യൂണിയനുകളിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: