വടകര/കുറ്റ്യാടി: അരൂര്‍ നടേമ്മല്‍ ബിജെപി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ മൂന്നു പേരെ വധിക്കാന്‍ സിപിഎം ശ്രമം. ബിജെപി സംസ്ഥാന സമിതി അംഗം ടി.കെ. രാജന്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ഗോകുല്‍ പ്രസാദ്, ശാഖാ മുഖ്യശിക്ഷക് ഷൈജു എന്നിവരെയാണ് സിപിഎം അക്രമിസംഘം ഇരുമ്പു വടിയും പാരയും ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും വടകരയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ടി.കെ. രാജനെയും കൈപ്പത്തിക്ക് പരിക്കേറ്റ വി.കെ. ഷൈജുവിനെയും ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞദിവസം അരൂരിലെ ബിജെ പി പ്രവര്‍ത്തകന്റെ വീട് രാത്രിയില്‍ ഒരു പറ്റം സിപിഎം ക്രിമിനലുകള്‍ അക്രമിച്ചിരുന്നു. ഈ വീട്ടിലെത്തി തിരിച്ചുപോകുന്നതിനി ടെയാണ് സിപിഎം അക്രമിസംഘത്തിന്റെ അക്രമമുണ്ടായത്. സിപിഎമ്മുകാരായ ഒ.പി. ബിജേഷ്, രജീഷ്, റിജേഷ്, ലിനു, ഷിംജിത്ത് ഉള്‍പ്പെടെ പന്ത്രണ്ടോളം പേരാണ് മാരാകായുധങ്ങളുമായി അക്രമിച്ചത്.
കൊറോണ വൈറസിനെക്കാള്‍ മാരകമായ കമ്മ്യൂണിസ്റ്റ് വൈറസ് ബാധിച്ച നരഭോജികള്‍ ലോക്ഡൗണ്‍ കാലത്തും ബിജെപി, ആര്‍എസ്എസ് നേതാക്കളെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് പ്രളയഫണ്ട് തട്ടിപ്പും കോവിഡ് കാലത്തെ വീഴ്ചകളും വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അക്രമത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന് അഭിപ്രായപ്പെട്ടു.
കൊറോണ ഭീതിയില്‍ സമൂഹം പൊറുതിമുട്ടുന്ന സമയത്തു പോലും കാടത്തം കാണിക്കുന്ന സിപിഎം അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് രജീഷ് മാങ്ങില്ക്കെ അഭിപ്രായപ്പെട്ടു. രാമദാസ് മണലേരി, ടി.കെ. പ്രഭാകരന്, എം.പി. രാജന്, അഡ്വ. എം. രാജേഷ് കുമാര്‍, അനൂപ്, വിജയലക്ഷമി, എം.കെ. രജീഷ്, ശ്യാംരാജ്, ഭരതന്, സ്വരൂഹ് മേമുണ്ട എന്നിവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: