റിയാദ് : ആറാമത് അന്താരാഷ്ട്ര യോഗ ദിനാചരണം വിപുലമായ പരിപാടികളോടെ ഇന്ത്യൻ ഓവർസീസ് ഫോറം സൗദി അറേബ്യയിൽ സംഘടിപ്പിച്ചു. ദ്വിദിന പരിപാടികളാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ ആയുഷ് മന്ത്രാലയത്തിന്റെ കോമണ്‍ പ്രോട്ടോകാള്‍ പ്രകാരം ആണ് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെർച്വൽ മീഡിയയുടെ സഹായത്തോടെ ആണ് ഈ വർഷത്തെ ആഘോഷപരിപാടികൾ നടക്കുന്നത്.
ഇന്ത്യന്‍ ഓവര്‍സീസ് ഫോറം നാഷണൽ കമ്മിറ്റി അംഗങ്ങളും പ്രൊവിൻസ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ പതഞ്ജലി യോഗ ആൻഡ് ട്രെയിനിങ് റിസേർച് സെന്റർ ഓർഗനൈസിങ് സെക്രട്ടറി സജീവ് ബാലകൃഷ്ണ വലിയമടം, കശ്യപ വേദ റിസേർച് ഫൗണ്ടേഷന്റെ ഫൗണ്ടർ ആചാര്യശ്രീ രാജേഷ്, സൗദിയിലെ ജീവകാരുണ്യ പ്രവര്ത്തകൻ ഡോ. മണ്‍സൂര്‍ എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: