തലശ്ശേരി: ഇന്ത്യാ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയ മന്മോഹന് സിംഗിന്റെ നടപടി അപലനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. ഭാരത സൈനികര്‍ക്കെതിരെ ചൈന നടത്തിയ അക്രമത്തിലും, സംഭവത്തില്‍ കോണ്‍ഗ്രസ്സിന്റേയും സിപിഎമ്മിന്റേയും ഭാരതവിരുദ്ധ നയങ്ങള്‍ക്കെതിരേയും ബിജെപി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്മോഹന് സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. എ.കെ. ആന്റണിയെ പ്രതിരോധമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നു. ആന്റണി ശുദ്ധനാണെങ്കിലും രാജ്യ രക്ഷയുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പ്രതിരോധ മന്ത്രിക്കുള്ള ശേഷി ഇല്ലായിരുന്നു.
1962 മുതല്‍ തന്നെ ചൈന നയത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് പാളിപോയിയിരുന്നു. ചൈന കൈയ്യേറിയ സ്ഥലം പുല്ല് പോലും മുളക്കാത്ത മഞ്ഞ് മല എന്ന് പറഞ്ഞ് തന്റെ പാരജയത്തെ നെഹ്റു വെള്ള പൂശാന്‍ ശ്രമിച്ചു. അന്ന് പത്രിപക്ഷ നേതാവ് ഏകെജി മിണ്ടിയില്ല. അവര്‍ക്ക് അന്നും ചൈന ചങ്കായിരുന്നു. അന്ന് നെഹറുവിന് ചുട്ട മറുപടി നല്‍കിയത് ആര്‍എസ്എസ് നേതാവ് ഗുരുജി ഗോള്‍വാള്‍ക്കര്‍ മാത്രമായിരുന്നു. ഇന്ത്യാ-ചൈന വിഷയത്തില്‍ ശശി തരൂരിന്റെ ട്വീറ്റ് ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണ്. വൈകിയാണെങ്കിലും ചൈനയുടെ പത്രം ഗ്ലോബല്‍ ടൈംസ് സമ്മതിച്ചു. 20 ല്‍ ചൈനീസ് സൈനീകരുടെ മരണവും, നൂറുക്കണക്കിന് പേര്‍ക്കും പരിക്കേല്‍ക്കുകയും ഉണ്ടായി എന്ന്. ഇനിയെങ്കിലും തതൂര്‍ മാപ്പ് പറയണം. അല്ലെങ്കില്‍ രാജ്യദ്രോഹികളുടെ പ്രവൃത്തിയായി കാലം വിലയിരുത്തും.
കമ്മ്യൂണിസ്റ്റ് കാര്‍ ഇപ്പോഴും ചൈന ചാരന്മാരാണ് . കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സാര്‍വ്വ ദേശീയ രേഖ ചൈനയ്ക്ക് വേണ്ടിയായിരുന്നു. അമേരിക്ക – ജാപ്പാന്‍ – ആസ്ട്രേലിയ – ഇന്ത്യ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ട് അക്രമിക്കുന്നു വെന്ന് വിലപിച്ചാണ് രേഖ അവതരിപ്പിച്ചത്. ഈ രേഖ കണ്ട് കെട്ടണം. കേന്ദ്രം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്സ്- കമ്മ്യൂണിസ്റ്റ് ചൈന പക്ഷ നിലപാടിനെതിരെ ദേശസ്നേഹികള്‍ ഒരിമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: