കൊല്ലം: കൊല്ലത്ത് ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുനലൂര്‍ പോലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ടത്തോടെ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം. ഇന്‍സ്പെക്ടര്‍ അടക്കം 15 പോൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ഇയാൾ പിടിയിലാകുന്നത്. ശനിയാഴ്ച ജയിലിൽ പാർപ്പിക്കുന്നതിന് മുന്നോടിയായി ഇയാളുടെ സ്രവം പരിശോധനയ്‌ക്കയച്ചിരുന്നു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങി. ഇന്നാണ് പരിശോധനാഫലം പുറത്തു വന്നത്. പട്രോളിംഗ് സംഘം അടക്കം സ്റ്റേഷനില്‍ വന്നു പോയ മറ്റ് പോലീസുകാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കി.
അതേസമയം കൊല്ലത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്.ദൽഹിയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് 68 വയസുണ്ട്. സംസ്ഥാനത്തെ ഇരുപത്തിരണ്ടാമത്തെ കൊവിഡ് മരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: