ന്യൂദല്‍ഹി: കോവിഡ് രോഗശാന്തിക്കുള്ള ആയുര്‍വേദ മരുന്ന് പുറത്തിറക്കി ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനി. മൂന്നു മുതല്‍ ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം പൂര്‍ണമായി ഭേദമാകുമെന്ന് ബാബ രാംദേവ് അറിയിച്ചു. രോഗികളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് മരുന്ന് പുറത്തിറക്കിയത്. 69% രോഗികള്‍ മരുന്ന് ഉപയോഗിച്ച ശേഷം മൂന്നു ദിവസത്തിലും 100% രോഗികള്‍ ഏഴുദിവസത്തിലും രോഗമുക്തരായി. പ്രതിരോധമല്ല, രോഗമുക്തിയ്ക്കുള്ള മരുന്നാണ് പുറത്തിറക്കിയതെന്നും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി നേടിയ ശേഷമാണ് ഈ മരുന്ന് രോഗികളില്‍ പരീക്ഷിച്ചതെന്നും രാംദേവ് അറിയിച്ചു.
കൊറോണ വൈറസിനെതിരായ ആദ്യ ആയുര്‍വേദ മരുന്നാണ് പതഞ്ജലി വികസിപ്പിച്ചതെ്. ‘കൊറോണില്‍’, ‘സ്വാസരി’ എന്നീ മരുന്നുകളാണ് പതഞ്ജലി വിപണിയില്‍ എത്തിച്ചത്. ഈ മരുന്നുകള്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നും നൂറുശതമാനം സുരക്ഷിതമാണെന്നുമാണ് രാംദേവ് വ്യക്തമാക്കി. കൊറോണ മരുന്നുകള്‍ ഉള്‍പ്പെടുന്ന കിറ്റ് വിതരണത്തിനായി ഒരു ആപ്പ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവും രാജ്യം മുഴുവനും കൊവിഡ് മരുന്നുനോ വാക്സിനോ വേണ്ടി കാത്തിരിക്കുകയാണ്. പതഞ്ജലി റിസര്‍ച്ച് സെന്ററിന്റെയും നിംസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ആദ്യ ആയുര്‍വേദ മരുന്ന് വിജയകരമായി വിപണിയില്‍ എത്തിക്കുന്നതെന്നും രാംദേവ് പറഞ്ഞു. ഡല്‍ഹി, അഹമ്മദാബാദ്, മറ്റ് നഗരങ്ങളിലും കൊറോണില്‍, സ്വസാരി എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. രോഗമുക്തി നേടിയവരില്‍ 280 പേര് ഈ മരുന്ന് പരീക്ഷിച്ചവരാണെന്നും രാംദേവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: