മാനന്തവാടി: മുദ്രപത്ര ക്ഷാമം രൂക്ഷം നട്ടം തിരിഞ്ഞ് ജനം. ചെറിയ വിലയ്‌ക്കുള്ള മുദ്രപത്രം കിട്ടാതായതോടെ ഇടപാടുകള്‍ നടത്താന്‍ കഴിയാതെ ജനം വലയുന്നു. അതിനിടെ താലൂക്ക് വെണ്ടര്‍ മരണപ്പെട്ടിട്ടും പകരം ലൈസന്‍സിയെ നിയമിക്കാത്തതും മുദ്രപാത ക്ഷാമ ദുരിതം ഇരട്ടിയാക്കുന്നു. 20,50,100, 200 രൂപയുടെ മുദ്രപത്രങ്ങളാണ് മാനന്തവാടി നിലവില്‍ ലഭിക്കാനില്ലാത്തത്.
ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ പൊതു ജീവിതം സാധാരണ നിലയിലേക്ക് വന്നതോടെ കുടുംബശ്രീ അടക്കമുള്ള വായ്പകള്‍ക്കും മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും മുദ്രപത്രം നിര്‍ബന്ധമാണ്. മുദ്രപത്ര ക്ഷാമം ഉണ്ടായതോടെ നൂറ് കണിക്കിന് ആളുകളാണ് തങ്ങളുടെ കാര്യങ്ങള്‍ നടത്താന്‍ പറ്റാതെ മാനന്തവാടിയിലെത്തി തിരിച്ചു പോകുന്നത്.
നിലവില്‍ മൂന്ന് വെണ്ടര്‍ ലൈസന്‍സികളാണ് മാനന്തവാടിയിലുള്ളത് അതില്‍ താലൂക്ക് വെണ്ടര്‍ മരണമടഞ്ഞിട്ടും പകരം ലൈസന്‍സിയെ നിയമിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. ഫലത്തില്‍ രണ്ട് സ്റ്റാമ്പ് വെണ്ടര്‍മാരില്‍ നിന്നാണ് മുദ്രപത്രം ലഭിക്കേണ്ടത.് ഇവിടെങ്ങളിലാവട്ടെ ചെറിയ തുകയ്‌ക്കുള്ള മുദ്രപത്രം ലഭിക്കുന്നുമില്ല .
മുദ്രപത്രം ലഭിക്കാതായത് കുടുംബശ്രീ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുമാകുന്നു. ചെറിയ തുകയ്‌ക്കുള്ള മുദ്രപത്രത്തിന് കമ്മീഷന്‍ കുറവാണ് എന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ സ്റ്റാമ്പ് വെണ്ടര്‍മാര്‍ ഇത്തരം തുകയ്കുള്ള സ്റ്റാമ്പ് പേപ്പറുകള്‍ കരുതിവെക്കാറില്ലെന്നും ആരോപണമുണ്ട്. സംഗതി എന്തു തന്നെയായാലും മുദ്രപത്ര ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: