കോട്ടയം: ജില്ലയില്‍ നൂറിന്റെയും അന്‍പതിന്റെയും മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. 100, 50 മുദ്രപത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ 500 രൂപയുടേതാണ് നല്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, പാസ്‌പോര്‍ട്ട് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങള്‍ക്കും മുദ്രപത്രം നിര്‍ബന്ധമാണ്. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രജിസ്‌ട്രേഷന്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, അഫിഡവിറ്റുകള്‍, ബാങ്ക് വായ്പകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 100, 50 രൂപയുടെ മുദ്രപത്രങ്ങളാണ് വേണ്ടത്.
50 രൂപയുടെ മുദ്രപത്രം വേണ്ട സ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്നത് 500 രൂപയുടെതാണ്. 450 രൂപയാണ് അധികമായി ചെലവിടേണ്ടി വരുന്നത്. അത്യാവശ്യക്കാര്‍ പണനഷ്ടം നോക്കാതെ അധിക പണം നല്കി മുദ്രപത്രം വാങ്ങേണ്ടി വരുന്നു. 100, 50 എന്നീ മുദ്രപത്രങ്ങള്‍ സര്‍ക്കാര്‍
പൂഴ്‌ത്തിവെച്ചതാണെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍, ട്രഷറിയില്‍ നിന്ന് മുദ്രപത്രം കിട്ടാത്തതാണ് പ്രശ്‌നമെന്ന് വെണ്ടര്‍മാര്‍ പറയുന്നത്. മുദ്രപത്രക്ഷാമം പരിഹരിക്കണമെന്ന് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് കെ.സി. വിജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: