കോഴിക്കോട്: സേനാംഗങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും കോവിഡ് ബാധിക്കുന്നതില്‍ ആശങ്ക. എക്സൈസുകാര്‍ക്കും പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വൈറസ് ആശങ്ക. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവര്‍ മരിച്ചത് വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്.
മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് മരിച്ചത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സുനില്‍. പാലക്കാട് ഒരു പോലീസുകാരനും കണ്ണൂര്‍ വിമാനത്താവളത്തിലെ മൂന്ന് സിഐഎസ്എഫ് ജവാന്മാര്ക്കും ഇടുക്കിയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകക്കുമാണ് കോവിഡ് ബാധിച്ചതായി പറയുന്നത്. നേരത്തെ കോഴിക്കോട്ടും കണ്ണൂരിലും രോഗി സമ്പര്ക്കെത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.
യുവാവ് കോവിഡ് ബാധിച്ച് മരിച്ചത് അതീവ ഗൗരവമര്‍ഹിക്കുന്നു. പോലീസ്, എക്സൈസ്, ആരോഗ്യ പ്രര്‍ത്തകര്‍ കോവിഡ് പശ്ചാതലത്തിലും ജോലിയില്‍ മുന്നിട്ടിറങ്ങിയിരുന്നു. ഹോട്ട് സ്പോട്ടുകള്‍ നോക്കാതെ റെയ്ഡിലും ക്രമസമാധാന പാലനത്തിലും ആതുരസേവനത്തിലും വ്യാപപൃതരാണിവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: