പാലക്കാട്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎമ്മും-യുഡിഎഫും നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച തെരുവ് വിളക്കുമായി ബന്ധപ്പെട്ട അജണ്ടയിന്മേല് പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അന്ധമായ രാഷ്ട്രീയ വിരോധമാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്.
നഗരത്തിലെ 6000ല്‍ അധികം പഴയ മെര്‍ക്കുറി ട്യൂബ് ലൈറ്റുകള്‍ക്കും , സര്‍ക്കാര്‍ ഉത്പ്പാദനം നിരോധിച്ച സോഡിയം ബള്‍ബുകള്‍ക്കും അറ്റകുറ്റ പണിക്കാവശ്യമായ സാമഗ്രികള്‍ കിട്ടാനില്ല. ഇതേ തുടര്‍ന്ന് കരാറുകാരനെ മാറ്റുകയും ചെയ്തു.
യോഗത്തിനിടെ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാമെന്ന ബിജെപി കൗണ്‍സിലര്‍ എം. സുനിലിന്റെ അഭിപ്രായത്തെ സിപിഎം-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചതാണ്. പിന്നീട് മിനുട്സ് തിരുത്തിയെന്നതടക്കമുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നുവെന്നും ചെയര്പേഴ്ണ് ആരോപിച്ചു.
യുഡിഎഫ് ഭരണകാലത്ത് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിന് 16 കോടിയുടെ ടെണ്ടറാണ് കൊണ്ടുവന്നത്. അതേപദ്ധതി അഞ്ച് കോടിക്ക് ചെയ്യാമെന്ന സിഡ്കോ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ടെണ്ടര്‍വിളിക്കാതെ തെരുവിളക്ക് സ്ഥാപിക്കാന്‍ കഴിയില്ല. ഇതുവരെ ടെണ്ടര്‍ നടപടികള്‍ പോലും ആരംഭിക്കാത്ത പദ്ധതിയിലാണ് അഴിമതി ആരോപിക്കുന്നത്. ഇരുകക്ഷികളും ഉള്‍പ്പെടെ കൗണ്‍സിലില്‍ അംഗീകരിച്ച കാര്യത്തെ അസഹിഷ്ണുതയും അന്ധമായ രാഷ്ട്രീയ വിരോധവും വെച്ച് അവര്‍ എതിര്‍ക്കുകയാണെന്നും ചെയര്‍പേഴ്സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിഎഎക്കെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നാലുമാസത്തോളമാണ് സിപിഎമ്മും യുഡിഎഫും കൗണ്‍സില്‍ തടസപ്പെടുത്തിയത്.
എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതോടെ വര്‍ഷം രണ്ട് കോടി രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നഗരസഭക്ക് ലാഭിക്കാനാവുമെന്ന് വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎമ്മും- യുഡിഎഫും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി കൗണ്‍സിലറും പാലക്കാട് മണ്ഡലം പ്രസിഡന്റുമായ പി. സ്മിതേഷും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: