കോഴിക്കോട്: സംസ്ഥാനത്തും യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീരത്തിന്റെയും മനസ്സിന്റെയും ഒരുമയ്ക്കും ആരോഗ്യ പരിപാലനത്തിനും ഏറ്റവും ഫലപ്രദമാണ് യോഗാഭ്യാസം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ട ഇക്കാലഘട്ടത്തില്‍ യോഗ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ആരോഗ്യ പരിപാലനമായി മാറിയിരിക്കുകയാണ്. കേരള സര്‍ക്കാര്‍ യോഗ വിദ്യാഭ്യാസത്തിന്റ ഭാഗമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബീച്ച് റോഡ് ആസ്പിന്‍വാള്‍ കോര്‍ട്ടിയാര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അദ്ധ്യക്ഷനായി. യോഗാചാര്യന് എന്‍. വിജയരാഘവന് യോഗപരിശീലനം നടത്തി. ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്, ബിജെപി ജില്ലാ ട്രഷറര്‍ വി.കെ. ജയന്, ജില്ലാ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ടി. റനീഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാ മുരളി, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: