ബേപ്പൂര്‍: ഗോതീശ്വരത്ത് കടലാക്രമണ ഭീഷണി. മുന്‍ വര്‍ഷങ്ങളില്‍ കടലാക്രമണം ഉണ്ടായ പ്രദേശത്താണ് കഴിഞ്ഞ രണ്ടു ദിവസമായി ഭീഷണി ഉയര്‍ത്തി കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ നാശ നഷ്ടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായത്. കടലാക്രമണ ഭീഷണി നിലനിന്നിട്ടും ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന പരാതിയും പ്രദേശ ത്തുകാര്ക്കുണ്ട്.
ഗോതീശ്വരം നിവാസികളുടെ ജീവനും സ്വത്തും കടലാക്രമണ ഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, സെക്രട്ടറി ടി.കെ. ഷിംജീഷ്, കൗണ്‍സിലര്‍ ടി. അനില്‍കുമാര്‍, എ.വി. ഷിബീഷ്, സുനീവ് വെങ്കളത്ത്, ഇ.ടി. പ്രബീഷ്, പി.വി. ഷിഗീഷ്, അഖില്‍ കാച്ചിലാട്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: