കോഴിക്കോട്: ശബരിമലവിമാനത്താവളത്തിന്റെമറവില്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പിന്നില്‍ ശത കോടികളുടെ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ഭൂമി തന്നെ പണം കൊടുത്ത് ഏറ്റെടുത്ത് കോടികള്‍ കൊയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിന് സ്ഥാപിച്ചു കൊടുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ യുഡിഎഫും സര്‍ക്കാറിന് ഒപ്പമാണ്. ശതകോടികളുടെ അഴിമതിക്കെതിരെ ബിജെപി എല്ലാ വഴികളും ഉപയോഗിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. 27ന് ചേരുന്ന പാര്‍ട്ടി കോര്‍ കമ്മറ്റി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കോടതികളില്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തന്നെ വില കൊടുത്ത് വാങ്ങുന്ന വിചിത്ര തീരുമാനം. ഇത് കയ്യേറ്റക്കാരെ സഹായിക്കാനാണ്. 700 ഏക്കര്‍ ഭൂമി ആവശ്യമുള്ള വിമാനത്താവളത്തിനാണ് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബീലിവേഴ്‌സ് ചര്‍ച്ചുമായി നടന്ന ചര്‍ച്ചയിലാണ് ഭൂമി ഏറ്റെടുക്കാന്‍ ധാരണയായത്. വിദേശത്താണ് ഇതു സംബന്ധിച്ച ഗൂഢാലോചന നടന്നത്.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ക്കും അനുകൂലമായ നടപടിയാണ് ഭൂമിയ്‌ക്ക് പണം കെട്ടിവെയ്‌ക്കുന്നതിലൂടെ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. ഭരണത്തിന്റെ അവസാന വര്‍ഷം എങ്ങനെയും പണം ഉണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ആത്മഹത്യാപരവും നീചവുമായ നടപടിയാണിത്.
സിപിഐയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കണം. സര്‍ക്കാറിന് ഒപ്പമാണോ അല്ലയോ എന്ന് തുറന്നുപറയണം. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട് ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമാണ്. സര്‍ക്കാരിന്റെ ചില അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പതിവ് പ്രതിപക്ഷം ഇക്കാര്യത്തില്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 20 ആളുകളില്‍ കൂടാതെയുള്ള ചടങ്ങുകള്‍ ബിജെപി സംഘടിപ്പിക്കും. മറ്റ് പ്രവര്‍ത്തകര്‍ വീടുകളില്‍ യോഗ ദിനാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ഇ.പ്രശാന്ത്കുമാര്‍,അജയ് കെ.നെല്ലിക്കോട്എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: