തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കും. ബാറുകളും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. ലോക്ഡൗണില്‍ ഇളവു നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരണം.. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തീരുമാനത്തിന്റെ ഭാഗമായി മദ്യശാലകളിലേക്ക് ക്യൂവിനുള്ള ടോക്കണ്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബവ്കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: