തിരുവനന്തപുരം: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്ന് ഡിഫന്‍സ് അനലിസ്റ്റും ബ്ലോഗറുമായി വിശ്വ. അതിര്‍ത്തിയില്‍ ശത്രുവിനെ നേരിടുന്ന പട്ടാളക്കാരെ പോലെ തന്നെ ഉള്ള യുദ്ധമാണ് രാജ്യത്തിനകത്തെ ശത്രുക്കളെ തിരിച്ചറിയുക എന്നതും. അതിനു വേണ്ടി നമ്മള് ഓരോരുത്തരും യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍ ആകാന്‍ തയ്യാറാവണം. ശത്രുവിന്റെ മിത്രം ഉള്ള സ്വന്തം പാളയം നമ്മുടെ സൈനികരുടെ സുരക്ഷക്ക് ഭീഷണി ആണെന്നും വിശ്വ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഒരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നാകെ ശത്രുവിന് എതിരെ എല്ലാം മറന്നു ഒരുമിച്ചു നില്ക്കുമ്പോള് അതിനെതിരെ നിന്നു കൊണ്ടു രാജ്യവിരുദ്ധത – ഇന്ത്യ വിരുദ്ധത പറയുന്നവരെ ശ്രദ്ധിക്കണം.അകറ്റി നിര്‍ത്തണം. നിയമ നടപടി എടുത്തു ശിക്ഷ വാങ്ങി കൊടുക്കണം.
അതിര്‍ത്തിയില്‍ ശത്രുവിനെ നേരിടുന്ന പട്ടാളക്കാരെ പോലെ തന്നെ ഉള്ള യുദ്ധമാണ് രാജ്യത്തിനകത്തെ ശത്രുക്കളെ തിരിച്ചറിയുക എന്നതും. അതിനു വേണ്ടി നമ്മള് ഓരോരുത്തരും യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍ ആകാന്‍ തയ്യാറാവണം. ശത്രുവിന്റെ മിത്രം ഉള്ള സ്വന്തം പാളയം നമ്മുടെ സൈനികരുടെ സുരക്ഷക്ക് ഭീഷണി ആണ്.
നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കമ്യൂണിസ്റ്റ് ചൈന അനുകൂലികളുടെ ഇന്ത്യ വിരുദ്ധ – ചൈനീസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിവുകള്‍ ആയി ശേഖരിച്ചു പോലീസിലും, അതോടൊപ്പം തന്നെ ദേശീയ അന്വേഷണം ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ക്ക് കൃത്യമായി പരാതി ഉള്‍പ്പെടെ എത്തിച്ചു കൊടുക്കുക. പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടിനു ഒപ്പം ലിങ്കും നിര്‍ബന്ധം ആയും ചേര്‍ക്കണം. Whatsapp , Facebook, Twitter , Instagram തുടങ്ങി ഏതു മോഡിലും ഈ ആക്രമണം പ്രതീക്ഷിക്കണം.
ശത്രുരാജ്യത്ത അനുകൂലിക്കുക എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയെ തള്ളി പറയുക എന്നു തന്നെയാണ്. അതിനു ഇന്ത്യന്‍ പീനല്‍ കോഡില്‍ കൃത്യമായ ശിക്ഷ തന്നെയാണ് ഉള്ളത്. പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം ഉയര്‍ത്തുന്ന ജിഹാദി ഭീകരവാദികളെ ഏതൊക്കെ വകുപ്പുകള്‍ ചാര്‍ത്തി ആണോ ഇന്ത്യന്‍ നിയമം ശിക്ഷ നടപ്പാക്കുന്നത് അതേ നിയമം തന്നെയാണ് ചൈനീസ് അനുകൂല നിലപാട് എടുത്തു കൊണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും ഉണ്ടാവുക. ചൈന ആയത് കൊണ്ട് നിയമത്തിലോ , ശിക്ഷയിലോ, നിലപാടിലോ ഒരു ഇളവും ഇല്ല എന്നോര്‍ക്കണം. കാരണം രാജ്യവിരുദ്ധത-ഇന്ത്യ വിരുദ്ധത എന്നാല്‍ ഒന്നേ ഉള്ളൂ, അത് ജിഹാദി ഭീകരര്‍ ആയാലും കമ്മ്യൂണിസ്റ്റ് ചൈന അനുകൂലികള്‍ ആയാലും.
നോട്ട് : CAA വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സമയത്ത് ട്വിറ്ററില്‍ – സോഷ്യല്‍ മീഡിയയില്‍ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ നടത്തിയ ഇന്ത്യ വിരുദ്ധ കാമ്പയിനുകളുടെ 70% പങ്കും പാക്കിസ്ഥാന് നിയന്ത്രിച്ചിരുന്നത് ട്വിറ്ററിലെ പാക്കിസ്ഥാന് ‘ബോട്ടുകള്‍’ ആയിരുന്നു. ഇന്ത്യക്കാര്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പാകിസ്ഥാനിലെ പ്രോക്സി ഐഡികളില്‍ നിന്ന് കൊണ്ട് ഡല്‍ഹി നഗരത്തില്‍ ഒരു സിവില്‍ വാര് അന്തരീക്ഷം സൃഷ്ടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തെരുവില്‍ ഇറക്കിയത് ഒരു പാക്കിസ്ഥാന് പട്ടാളക്കാരനെ പോലും അയക്കാതെ ആയിരുന്നു എന്നോര്‍ക്കണം. ഇത് പാകിസ്താന് സാധിക്കും എങ്കില്‍ ചൈനക്കും സാധിക്കും. ആധുനിക warfare – യുദ്ധം നടക്കുന്നത് അതിര്‍ത്തിയിലെ മണ്ണില്‍ മാത്രം അല്ല. ഇന്റര്‍നെറ്റിലും കമര്‍ഷ്യല്‍ മാര്‍ക്കറ്റിലും ഓഹരി – സ്റ്റോക്ക് മാര്‍ക്കറ്റിലും ഒക്കെയാണ് എന്നു കൂടി ഓര്‍ക്കണം നമ്മള്. അവിടെ ഒന്നും ഇന്ത്യന്‍ ആര്‍മിക്ക് ഒന്നും ചെയ്യാന്‍ ഇല്ല. പക്ഷെ നമുക്ക് അവിടെ എല്ലാം ഒരുപാട് ചെയ്യാന്‍ ഉണ്ട് താനും. മറക്കരുത്, യൂണിഫോം ഇടാത്ത ഇന്ത്യന്‍ ആര്‍മിയാണ് നമ്മള് എല്ലാവരും…. ശത്രുവിനെ ഏതു വേഷത്തിലും ഭാവത്തിലും ഏതു രംഗത്തും തിരിച്ചറിയുക.
പരാതികള്‍ അയക്കാന്‍ നിങ്ങള്‍ എവിടെയും പോകണ്ട. നിങ്ങളുടെ മൊബൈല്‍ / കമ്പ്യൂട്ടര്‍ ധാരാളം ആണ്…
NIA Kochi :
NIA PRO :
National Intelligence Bureau.
Kerala Police Cyberdome:
പ്രതികരിക്കാൻ ഇവിടെ എഴുതുക: