തിരുവനന്തപുരം: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഭാരതസൈനികര്‍ക്ക് ഹിന്ദുഐക്യവേദി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പരിപാടി കേണല്‍ ആര്.ജി. നായര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദി ചീനി ഭായി ഭായി പറഞ്ഞവര്‍ 65 ല്‍ നമ്മളെ പിറകില്‍ നിന്നും കുത്തി. ഒരിക്കല്‍ കൂടി ചൈന അതാവര്‍ത്തിച്ചിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും സമാധാന ചര്‍ച്ചയ്ക്കുശേഷം നമ്മുടെ സൈനികരെ അവര്‍ ആക്രമിച്ചു.
അതിന് തക്ക മറുപടി നമ്മുടെ സൈനികരും നല്കി. ചതി പ്രയോഗിക്കുന്ന രാജ്യത്തിന് തടയിടേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ പ്രധാനമന്ത്രി അത് ചെയ്തിരിക്കും. ദേശസുരക്ഷ ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ദൗത്യം നിര്‍വഹിക്കാനെത്തിയ നിരായുധരായ ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് സൈന്യം ആക്രമിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ടി. ജയചന്ദ്രന് പറഞ്ഞു. ലോകത്തിനു മുന്നില്‍ സൗഹൃദം നടിക്കുന്ന ചൈന ചതി ആവര്‍ത്തിച്ചിരിക്കുകയാണ്. അതിന് തക്ക മറുപടി ഇന്ത്യന്‍ സൈന്യവും നല്കി.
1965 ലെ ഇന്ത്യയല്ല, നരേന്ദ്രമോദി നേതൃത്വം നല്കുന്ന ഇന്ത്യ. ചൈനയെ നേരിടാനുള്ള എല്ലാ ശക്തിയും ഇന്ത്യ നേടിക്കഴിഞ്ഞു. ഇങ്ങോട്ട് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയോട് പറഞ്ഞിരിക്കുന്നു. ഇത് ചൈന മനസിലാക്കിയാല്‍ നല്ലത്. ഇല്ലെങ്കില്‍ ചൈന കൂടുതല്‍ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്, സംസ്ഥാന സഹ ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. രത്നകുമാര്‍, സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, താലൂക്ക് പ്രസിഡന്റ് തൃപ്പാദപുരം മോഹനന് എന്നിവര്‍ സംസാരിച്ചു. ചൈനീസ് ആക്രമണത്തില്‍ ജിവന് ബലി നല്കിയ ധീരസൈനികരുടെ ചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: