തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും രാജ്യത്ത് ഗോതമ്പ് സംഭരണം എക്കാലത്തേയും വലിയ റക്കോർഡിലേക്ക്. 2020-21 റാബി മാർക്കറ്റിംഗ് സീസണായ ജൂൺ 17 വരെ സംഭരിച്ചത് 382.05 ലക്ഷം മെട്രിക് ടൺ ഗോതാമ്പ്. കഴിഞ്ഞ വർഷം ഇത് 347.04 ലക്ഷം മെട്രിക് ടൺ ആയിരുന്നു. ഇത് എക്കാലത്തേയും ഉയർന്നതാണ്. 42 ലക്ഷം കർഷകർക്ക് ഇതിലൂടെനേട്ടമുണ്ടായി.
ലോക്ഡൗണിനെ തുടർന്ന് ഈ വർഷത്തെ സംഭരണം ഏപ്രിൽ 15 മുതലാണ് ആരംഭിച്ചത്. 407 ലക്ഷം മെട്രിക് ടൺ സംഭരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ പൊതുവിതരണ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ഇതിന്റെ 93.87% ഇതിനകം തന്നെ എഫ്‌സിഐയും സംസ്ഥാന ഏജൻസികളും ചേർന്ന് സംഭരിച്ചു. ഗോതമ്പിന് താങ്ങുവില ഇനത്തിൽ മൊത്തം 73,500 കോടി രൂപ നൽകി. 115 ലക്ഷം മെട്രിക് ടൺ അരിയും സംഭരിച്ചു.
കേരളത്തിൽ ഇതുവരെ 3.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ വി.കെ. യാദവ് അറിയിച്ചു. അടച്ചിടൽ സമയത്ത് കേരളത്തിന്റെ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിച്ചിരുന്ന 6.49 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്തു. കേരള മേഖലയ്‌ക്ക് വേണ്ടി പിഎംജികെഎവൈയിൽ പ്രതിമാസം 77,400.060 മെട്രിക് ടൺ ഭക്ഷ്യധാന്യം അനുവദിച്ചു. മൂന്നുമാസത്തേയ്‌ക്ക് ഇതിന്റെ വിഹിതം 905.58 കോടിരൂപ വരുന്ന 2.32 ലക്ഷം മെട്രിക് ടണ്ണാണ്. ആത്മനിർഭർഭാരത് പദ്ധതിക്ക് കീഴിൽ സംസ്ഥാന ഗവൺമെന്റ് 60.37 കോടി രൂപ വിലവരുന്ന 15,480 മെട്രിക് ടൺ അരി ഏറ്റെടുത്തു. ആവശ്യക്കാർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും നൽകുന്നതിനായി ചാരിറ്റബിൾ ഇൻസ്റ്റിറ്റൂ ഷനുകൾക്കും ഗവൺമെന്റിതര സ്ഥാപനങ്ങൾക്കും ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും ഗവൺമെന്റിതര ഏജൻസികൾക്കുമായി 42 മെട്രിക് ടൺ അരിയും ഒരു മെട്രിക് ടൺ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: