Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുമുടിയിലെ പീലിക്കണ്ണുകള്‍

സാരഥികളുടെ സന്ദേശം 20

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 20, 2020, 04:00 am IST
in Samskriti

ഭക്തിപ്രസ്ഥാനത്തിന്റെ മഹാശംഖൊലി ഗുജറാത്തിന്റെ നവോത്ഥാന ദിനങ്ങളെ വര്‍ണാഭമാക്കിയ കഥ ചരിത്രമാണ്. പ്രശസ്തമായ അക്ഷയധാം മന്ദിരത്തിലെ ഭഗവാന്‍ സ്വാമിനാരായണന്റെ കര്‍മസരണിയാണ് അപൂര്‍വമായ ആത്മീയ സംഭാവനയാലും അതീതമായ ജ്ഞാനവൃത്തിയാലും ശ്രദ്ധേയമായത്. 1781 ല്‍ വടക്കന്‍ ഗുജറാത്തിലെ ഛാപിയ ഗ്രാമത്തിലാണ് ദേവശര്‍മാ പാണ്ഡേയുടേയും ബാലാദേവിയുടെയും പുത്രനായി ഘനശ്യാം ഭൂജാതനായത്. ധര്‍മബോധവും അഹിംസാ ദര്‍ശനവും കുഞ്ഞുന്നാളില്‍ തന്നെ ശ്യാം സ്വായത്തമാക്കിയിരുന്നു. പുണ്യനഗരിയായ അയോധ്യയില്‍ കുടുംബസമേതം എത്തുന്നത് അഞ്ചാം വയസ്സിലാണ്. ഭക്തിയുടെ വിണ്‍വെളിച്ചം ഹൃദയത്തില്‍ കൊളുത്തിയ ശ്യാം ക്ഷേത്രദര്‍ശനത്തിലും സദ്‌സംഗ പരിപാടികളിലും താല്‍പര്യം കാണിച്ചു തുടങ്ങി. വേദശാസ്ത്രാദി പഠനങ്ങളും സംസ്‌കൃത പാണ്ഡിത്യവുമായി മുന്നേറി പിതാവിനെ അനുഗമിച്ച് കാശിയിലെത്തി. വിദ്വല്‍സഭകളില്‍ നിന്ന് മഹാജ്ഞാനം നേടി വാദപ്രതിവാദങ്ങളില്‍ പങ്കെടുത്തു വന്നു. രാമാനുജന്റെ വിശിഷ്ടാദൈ്വതത്തെക്കുറിച്ചുള്ള ഘനശ്യാമിന്റെ പ്രഭാഷണം പണ്ഡിത ലോകത്ത് പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.  

അയോധ്യ വിട്ട് ഹിമാലയത്തിലേക്കുള്ള തീര്‍ഥയാത്രയാണ് ഘനശ്യാമിനെ ആത്മാന്വേഷകനാക്കിയത്. പഠന മനനങ്ങളിലൂടെയും യോഗസിദ്ധി വൈഭവത്തിലൂടെയും സംന്യാസ മാര്‍ഗത്തിലെത്തുകയായിരുന്നു ഘനശ്യാം. ഗുജറാത്തില്‍ മടങ്ങിയെത്തിയ ശേഷം, ഏഴു വര്‍ഷം നിരന്തരമായി നടത്തിയ തീര്‍ഥയാത്ര ആത്മീയ ഭാരതത്തെ സാക്ഷാത്ക്കരിക്കുന്നതായി മാറി. ‘നീലകണ്ഠ’ എന്ന നവീന നാമധേയം നാട്ടുകാര്‍ ആദരവോടെ സമ്മാനിച്ചതാണ്. സൗരാഷ്‌ട്രയിലെത്തിയ നീലകണ്ഠ രാമാനനന്ദാശ്രാമത്തിലെ യതിവര്യനായ രാമാനന്ദ്ജിയുടെ ശിഷ്യനായി ‘സഹജാനന്ദ’ എന്ന സംന്യാസ നാമം സ്വീകരിക്കുകയായിരുന്നു. 1801 ല്‍ രാമാനന്ദ്ജി യുടെ സമാധിക്കു ശേഷം ആശ്രമവാസികള്‍ക്ക് ‘സ്വാമി നാരായണ മന്ത്രം’ ഉപദേശിച്ച ഗുരുവിനെ ‘സ്വാമി നാരായണന്‍’ എന്ന് ശിഷ്യര്‍ സംബോധന ചെയ്യാന്‍ തുടങ്ങി. ആശ്രമത്തിന്റെ ശ്രദ്ധ പൂര്‍ണമായും സാമൂഹ്യ സേവനത്തിലും പ്രായോഗികമായ ആത്മീയ കാര്യങ്ങളിലുമായിരുന്നു. നാട്ടിലുടനീളം കിണറുകളും ജലാശയങ്ങളും നിര്‍മിച്ച് നല്‍കിയും ജാതിമതഭേദമെന്യേ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തും സ്വാമി നാരായണന്‍ സര്‍വസ്വീകാര്യനായി. സ്ത്രീകളുടെ ഉന്നമനവും വിദ്യാഭ്യാസവും ലക്ഷ്യമാക്കിയ പദ്ധതികള്‍ ശ്ലാഘനീയമായിരുന്നു. ജന്തുബലിക്കെതിരായ സ്വാമിജിയുടെ ആശയങ്ങള്‍ രാജാക്കന്മാര്‍ സ്വീകരിച്ചു നടപ്പാക്കി. ഹോളി, ജന്മാഷ്ടമി, ദീപാവലി തുടങ്ങി സംസ്‌കൃതിയുടെ മഹോല്‍സവങ്ങള്‍ക്ക് സ്വാമിജി നവമാനം നല്‍കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി, പുതിയൊരു സാമൂഹ്യ വ്യവസ്ഥിതിയാണ് സ്വാമിജിയുടെ സുഭാഷിതങ്ങള്‍ സ്വപ്‌നം കണ്ടത്. ഭക്തി പ്രസ്ഥാനത്തിന്റെ തിരുമുടിയില്‍  

പീലിക്കണ്‍ വിടര്‍ത്തുകയായിരുന്നു സ്വാമി നാരായണ്‍. ബ്രഹ്മാനന്ദ സ്വാമി, നിഷ്‌ക്കളങ്കാനന്ദ, പ്രേമാനന്ദ, നിത്യാനന്ദ, ദേവാനന്ദ തുടങ്ങിയ സ്വാമിജിയുടെ മുഖ്യശിഷ്യന്മാര്‍ ഗുജറാത്തിയിലും വ്രജഭാഷയിലും രചിച്ച ആത്മീയഗാന കാവ്യങ്ങളും ഭജനാവലിയും ആനന്ദഗീതികളായാണ് സമൂഹം നെഞ്ചോട് ചേര്‍ത്തത്. ഭക്തചിന്താമണി, നിത്യചേഷ്ട, നിഷ്‌കളാനന്ദ കാവ്യ, എന്നിവ ഇതിലുള്‍പ്പെടുന്നു. 1817 ല്‍ അദാബാദിലും തുടര്‍ന്ന് ഭുജ്, വഡ്താള്‍, ഡൊലേറ, ജുനഗഡ്, ഗധാധ, എന്നിവിടങ്ങളിലും ആ വന്ദ്യ ഗുരു മഹാക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അക്ഷര്‍ധാമില്‍ 1830 ലാണ് ഭഗവാന്‍ സ്വാമി നാരായണന്‍ സമാധി പൂകുന്നത്.  

മഹാത്മജി സബര്‍മതി ആശ്രമത്തിലെ സന്ധ്യാ പ്രാര്‍ഥനയില്‍ സ്വാമിജിയുടെ ശിഷ്യപ്രമുഖരുടെ സ്തുതി ഗീതങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുവിന്റെ ‘ശിക്ഷാപത്രി’, ‘വചനാമൃത്’ എന്നീ സുഭാഷിത ഗ്രന്ഥങ്ങളിലെ മഹാശയങ്ങള്‍ മഹാത്മജിയും സര്‍ദാര്‍ പട്ടലേും സ്വജീവിതത്തില്‍ സ്വാംശീകരിച്ചിട്ടുണ്ട്. ഗുരുഭാരതത്തിന്റെ ഈ പീലിക്കണ്ണുകള്‍ അടയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.