തിരുവനന്തപുരം: ഹാൻഡ് സാനിറ്റൈസറുകളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. സാനിറ്റൈസർ വിൽപന നടത്തുന്ന സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ നിർബന്ധമായും ഫോറം ട്വന്റി എ പ്രകാരം ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്നും ലൈസൻസ് എടുത്തിരിക്കണം.
ഡ്രഗ്സ് ലൈസൻസുള്ള ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇനിമുതൽ ഹാൻഡ് സാനിറ്റൈസറുകൾ വിൽപന നടത്താൻ അനുമതിയുണ്ടാവുക.ലൈസൻസുകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്. ഡ്രഗ്സ് നിർമ്മാണ ലൈസൻസ് ഉള്ളവരുടെ സാനിറ്റൈസറുകളാണ് സ്റ്റോക്ക് ചെയ്യുന്നതെന്നും ലൈസൻസുള്ള സ്ഥാപനങ്ങൾക്കാണ് വിൽക്കുന്നതെന്നും മൊത്ത വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: