തിരുവനന്തപുരം: കൊറോണ കാലത്തെ വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ സമ്മതിച്ചു.
ഇളവുകള്‍ ഇങ്ങനെ:
1. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന, 500 വാട്ടില്‍ താഴെ ലോഡുള്ള വീടുകളില്‍ വൈദ്യുതി സൗജന്യം. ഈ വിഭാഗം ലോക്ഡൗണ്‍ സമയത്ത് എത്ര വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായും സൗജന്യം.
2. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന, 1000 വാട്ടില്‍ താഴെ ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപ മാത്രമാണ് നിരക്ക്. ഇവര്‍ ഇപ്പോള്‍ എത്ര യൂണിറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിന് 1.50 രൂപ എന്ന നിരക്ക് മാത്രമേ ഈടാക്കൂ.
3. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ വന്ന ബില്ലിലെ വര്‍ധനയുടെ പകുതിത്തുക സബ്സിഡിയായി നല്‍കും.
4. മാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ബില്‍ തുകയുടെ 30 ശതമാനം സബ്സിഡി.
5. മാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ബില്ലിന്റെ 25 ശതമാനം സബ്സിഡി.
6. മാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധികമായി വന്ന തുകയുടെ 20 ശതമാനം സബ്സിഡി.
7. ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൂന്നു തവണകള്‍ അനുവദിച്ചിരുന്നു. ഇനി അഞ്ച് തവണകള്‍ വരെയായി ബില്‍ അടയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: