പുത്തൂര്‍: മാലിന്യം നീക്കം ചെയ്ത് ചന്ത നവീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പുത്തൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളക്കട പഞ്ചായത്തോഫീസ് ഉപരോധിച്ചു. ചന്തയുടെ അതിരുകള്‍ നിര്‍ണയിച്ചു കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കുക, ഇറച്ചിക്കടയുടെ പ്രവര്‍ത്തനം ഹൈക്കോടതി വിധിയുടെ മാനദണ്ഡത്തില്‍ നടത്തുക, പുറത്തു നിന്നും വെട്ടുന്ന ഇറച്ചി പരിശോധനയില്ലാതെ വില്‍ക്കാതിരിക്കുക, എല്ലാദിവസവും ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ബിജെപി സംസ്ഥാന സമിതി അംഗം ഹരി മൈലംകുളം, ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനോദ് പനയപ്പള്ളി, പുത്തൂര്‍ രാജേഷ്, ഉദയശങ്കര്‍, ഉല്ലാസ്കുമാര്‍, റെജികുമാര്‍, ശശിധരന്, മീഡിയ സെല്‍ കണ്‍വീനര്‍ രാഹുല്‍ ആറ്റുവാശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: