തൊടുപുഴ: സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച് കാര്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍
പോലീസ് അന്വേഷണം വ്യാപകമാക്കി. വണ്ണപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്നാണ് കാര്‍ പൊലീസ് കസ്റ്റുഡിയിലെടുത്തത്. പ്രതികള്‍ ഒളിവില്‍ ആണെന്ന് പൊലീസ് പറഞ്ഞു. തൊമ്മന്‍കുത്ത് ദര്ഭത്തോട്ടി ഒഴുകയില്‍ അനീഷി (35)നെയാണ് ചൊവ്വാഴ്ച വൈകിട്ട് എട്ടംഗ സംഘം തട്ടിക്കൊണ്ട് പോയി മര്‍ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോടിക്കുളം സ്വദേശി ഓട്ടോ ഡ്രൈവര്‍ ജിനേഷ്, വണ്ണപ്പുറം സ്വദേശികളും ലോറി ഡ്രൈവര്‍മാരും ആയ നിസാര്‍, കുട്ടന് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
അനീഷിന്റെ ജേഷ്ഠ സഹോദരന്മാര് ജിനേഷിന് നല്‍കാനുള്ള ഒന്നേകാല്‍ ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇതിന് ശേഷം മുദ്ര പ്രതത്തില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. സംഭവത്തില്‍ കാളിയാര്‍ സിഐ പങ്കജാക്ഷന്, എഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: