കോഴിക്കോട്: സ്വകാര്യ ബസ്സ് ജീവനക്കാരുടെ ദുരവസ്ഥ ബോധ്യപ്പെടുത്തി ജില്ലാ ബസ് സംരക്ഷണ സമിതി 60 ഓളം കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം, കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, കട്ടാങ്ങല്‍, മുക്കം, കിഡ്സണ്‍ കോര്‍ണര്‍, നരിക്കുനി, മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതീകാത്മകമായി ബസ്സ് കെട്ടി വലിച്ച് സമരം നടത്തി.
കുന്ദമംഗലം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരത്തിന്റെ ഉദ്ഘാടനം ടി.പി. സുരേഷ് നിര്‍വഹിച്ചു. കെ. സുന്ദരന്‍, വേലായുധന്, പൂതക്കണ്ടി ബിജു, മുരളി കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ ബസ്സുകള്‍ പുറത്തിറക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെയും ഉടമകളെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുന്ന നടപടി സ്വീകരിക്കുക, ഡീസല്‍ സബ്സിഡി നല്‍കുക, നികുതി ഒഴിവാക്കുക, പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: