തിരുവനന്തപുരം: പ്രൈമറിതലം മുതല്‍ സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന എസ്‌സിഇആര്‍ടി സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ഇന്ററാക്ടീവ് ഡിവിഡി ‘മധുവാണി’ പ്രകാശനം ചെയ്തു. സംസ്‌കൃതപഠനം സരളവും സരസവുമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. അക്ഷരമാല മുതല്‍ വിഭക്തികള്‍ വരെയുള്ള സംസ്‌കൃതത്തിന്റെ ബാലപാഠങ്ങള്‍ അനിമേഷന്റെ സഹായത്തോടെ ഇന്ററാക്ടീവ് രീതിയില്‍ പഠിക്കുന്നതിനു ഉപകരിക്കുന്നതാണിത്. സിഡിയുടെ പ്രകാശനം മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: