കൊച്ചി: നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്കു പിന്നാലെ പ്രവാസികളോടുള്ള വെല്ലുവിളി ആവര്‍ത്തിച്ച് പിണറായി സര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.. അതിഥി തൊഴിലാളികള്‍ക്കായി സുപ്രീംകോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും വ്യക്തമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന് ഉത്തരവിറക്കി.
പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്ന് കേരള ഹൈക്കോടതിയാണ് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശത്തിന് മറുപടിയായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയിതും അക്കാര്യം കോടതിയെ അറിയിച്ചതും.
അതിഥി തൊഴിലാളികള്‍ക്കെല്ലാം സൗജന്യയാത്രയും ക്വാറന്റൈന് സൗകര്യവും ഉറപ്പാക്കണം എന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ ആനുകൂല്യം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കി കൂടെ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്. എന്നാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന ആനൂകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്ന വെല്ലുവിളി നിറഞ്ഞ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: