കോട്ടയം: പാട്ടകാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ കോടതിയില്‍ പണം കെട്ടിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു ആവശ്യപ്പെട്ടു. പാട്ടത്തിനു നല്‍കിയ ഭൂമി വ്യാജ ആധാരം നിര്‍മിച്ചാണ് ബിലീവേഴ്‌സ്ചര്‍ച്ചിന് കൈമാറിയത്.
പാട്ടത്തിനെടുത്ത ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നിരിക്കെ കെ. പി യോഹന്നാന് ഭൂമി കൈമാറിയത് അനധികൃതമായിട്ടാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റേതാണെന്നിരിക്കെ പണം കെട്ടിവെച്ച് ചെറുവള്ളി തോട്ടം ഭൂമി ഏറ്റെടുക്കുന്നത് നീതികരിക്കാന്‍ കഴിയില്ല. ബിലീവേഴ്‌സ് ചര്‍ച്ചിന് ഭൂമി കൈമാറിയത് അനധികൃതമായിട്ടാണെന്ന ഡോ. രാജമാണിക്യം ഐ.എ.എസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലും, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശവും തെളിവുകളും ദുര്‍ബലപ്പെടുത്തുന്നതും ഭൂമി സര്‍ക്കാരിന്റേതാണെന്ന വാദത്തെ അപ്രസക്തമാക്കുന്നതുമാണ് സര്‍ക്കാര്‍ നടപടി.
സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി പണം കെട്ടിവെച്ച് ഏറ്റെടുക്കുന്നതോടെ ഭൂമി സര്‍ക്കാരിന്റേതാണെന്ന വാദത്തില്‍ നിന്നും സ്വയം പിന്തിരിയുകയാണെന്ന സംശയത്തിന് ഇട നല്‍കുന്നതാണ്. ചെറുവള്ളി തോട്ടഭൂമി നിരുപാധികം ഏറ്റെടുത്ത് വിമാനത്താവളത്തിന് ആവശ്യമുള്ള 1200 ഏക്കര്‍ ഒഴിച്ചുള്ള ഭൂമി ഭൂരഹിത സമൂഹത്തിന് കൃഷിക്കും, പാര്‍പ്പിടത്തിനുമായി വിനിയോഗിക്കണം. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 52 ഏക്കര്‍ ക്ഷേത്രഭൂമി ക്ഷേത്രത്തിന് വിട്ടു നല്‍കണമെന്നും ഇ. എസ്. ബിജു ആവശ്യപ്പെട്ടു. പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് നടയിലും സംസ്ഥാനവ്യാപകമായും ഭൂരഹിത സംരക്ഷണ സംഘടനകളെ സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഇ. എസ് ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: