Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്രങ്ങളുടെ അന്തിമലക്ഷ്യം ലോകമംഗളം

യോഗിയുടെ ലോകം ചിദാകാശത്തിലും, ജ്ഞാനിയുടെ ലോകം ദഹര(ചെറിയ) ആകാശത്തിലും, ഭക്തന്റേത് തുറന്ന മനസ്സിലും (ഹൃദയം) നിലനില്‍ക്കുന്നു.

ടി.എം. ജയരാമന്‍byടി.എം. ജയരാമന്‍
Jun 19, 2020, 03:00 am IST
inSamskriti

ആധുനികശാസ്ത്രത്തിന്റെ തമോഗര്‍ത്തങ്ങളും ഘനദ്രവ്യങ്ങളും ഘനതാരങ്ങളും നീഹാരികകളും (നെബുലകള്‍: വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും ലോകം) നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും മനുഷ്യനുള്‍പ്പെടെയുള്ള പ്രാണിവര്‍ഗങ്ങളുമെല്ലാമെല്ലാം നിലനില്‍ക്കുന്നത് ഒരു കപാലത്തില്‍ (തലയോട്ടി, ഏഴു തുളകളുള്ള ഓട്ടക്കലം) ആണെന്ന് നാം എല്ലായ്‌പ്പോഴും ഓര്‍ത്തുവെയ്‌ക്കേണ്ടിയിരിക്കുന്നു. മഹാവിസ്‌ഫോടനം മുതല്‍ അണുവിസ്‌ഫോടനം വരെയുള്ള വലുതും ചെറുതുമായ സകല സംഭവങ്ങളും അവിടെത്തന്നെ നടക്കുന്നു.

ശാസ്ത്രജ്ഞന്റെ മനക്കണ്ണ് തലയോട്ടിക്കകത്തെ മസ്തിഷ്‌കം എന്ന വിശേഷദ്രവ്യപിണ്ഡത്തിലാണ്. അതിലേക്കുള്ള പോക്കുവരവുകള്‍ കപാലത്തിലെ ഏഴു തുളകളിലൂടെ (കണ്ണ് രണ്ട്, ചെവി രണ്ട്, നാസാവക്ത്രരന്ധ്രങ്ങള്‍, ഗളദ്വാരം) പ്രവേശിക്കുന്ന ജൈവനാഡീതന്തുക്കള്‍വഴിയാകുന്നു. മസ്തിഷ്‌കപ്രവര്‍ത്തനത്തിന്റെ ശാസ്ത്രമാണ് ന്യൂറോളജി എന്നറിയപ്പെടുന്ന നാഡീവിജ്ഞാനം. ഗണിതക്രിയകളും മസ്തിഷ്‌കത്തില്‍ നടക്കുന്നുണ്ട്.  ഇവയെല്ലാം കാണുന്നത് മറ്റൊരു ശാസ്ത്രജ്ഞന്റെ മനക്കണ്ണുകൊണ്ടാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക!

മേല്‍പറഞ്ഞവയ്‌ക്കപ്പുറം ആധുനികശാസ്ത്രത്തിലുള്ളത് വിവേകശൂന്യങ്ങളായ, പ്രയോഗങ്ങള്‍ക്കുവേണ്ടി മാത്രമുള്ള പ്രയോഗങ്ങളാണ്. വ്യഷ്ടി സമഷ്ടി ഭേദമില്ലാതെ ആരെയും നിത്യസൗഖ്യത്തിലേക്കുയര്‍ത്താന്‍ അവയെക്കൊണ്ടാകില്ല. ആ ചുമതലകൂടി ശാസ്ത്രങ്ങള്‍ക്കുണ്ട്. ശിവപ്രാപ്തിയാണ് ശാസ്ത്രങ്ങളുടെ അന്തിമലക്ഷ്യം. ആദ്ധ്യാത്മികതയ്‌ക്കു സ്ഥാനമില്ലാത്ത ദേവാസുരലോകമാകരുത് ശാസ്ത്രലോകം. പുറത്തല്ല, അകത്താണ് സംസ്‌കരണം വേണ്ടത്.

യോഗിയുടെ ലോകം ചിദാകാശത്തിലും, ജ്ഞാനിയുടെ ലോകം ദഹര(ചെറിയ) ആകാശത്തിലും, ഭക്തന്റേത് തുറന്ന മനസ്സിലും (ഹൃദയം) നിലനില്‍ക്കുന്നു. മുപ്പത്തിമുക്കോടി ദേവതാസ്ഥാനങ്ങളും (പ്രകൃതി തത്വങ്ങള്‍), എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളും, അനന്തമജ്ഞാതമവര്‍ണ്ണനീയപ്രപഞ്ചങ്ങളും, പുല്‍ക്കൊടി മുതല്‍ ബ്രഹ്മാവു വരെയുള്ള എല്ലാ ജീവജാലങ്ങളും, സമസ്തസങ്കല്പവികല്പങ്ങളും അവിടെത്തന്നെ.

ഒറ്റനോട്ടത്തില്‍ വിചിത്രങ്ങളും കടകവിരുദ്ധങ്ങളുമെന്നു തോന്നിക്കുന്ന പാശ്ചാത്യ-പൗരസ്ത്യ ശാസ്ത്രങ്ങളിലെ ചേരുവകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരുപോലെ വാര്‍ത്തുവെച്ചതായി കാണപ്പെടുന്നത് ആകസ്മികമല്ല. കാഴ്ചപ്പാടുകള്‍പോലും പലതല്ല. പലതെന്ന് തോന്നിക്കുകയാണ്. ബാഹ്യപ്രപഞ്ചത്തിലായാലും, മനുഷ്യമസ്തിഷ്‌കത്തിലായാലും, ചിദാകാശ-ദഹരാകാശങ്ങളിലായാലും, ഭക്തന്റെ ഹൃദയകമലത്തിലായാലും ദൃശ്യങ്ങള്‍ പലതല്ല. അവ ഒരേയൊരു സദ്‌വസ്തുവിന്റെ പ്രതിരൂപങ്ങള്‍(വിവര്‍ത്തങ്ങള്‍) ആണല്ലോ. ആശയവിനിമയത്തിന്റെ രീതികള്‍ക്കാധാരമായ ദ്വന്ദ്വഭാവനകള്‍പോലും ഒരുപോലെത്തന്നെ. മസ്തിഷ്‌കങ്ങളിലും ഇടതു-വലതു വിഭജനമുണ്ട്.

ദൃശ്യങ്ങളെ മറികടന്നുവേണം ഏകദ്രഷ്ടാവായ മംഗളശിവനെ പ്രാപിക്കാനെന്നത് നമ്മുടെ ആദ്ധ്യാത്മികശാസ്ത്രങ്ങളുടെ അടിസ്ഥാനതത്വമാണ്. സമകാലിക ആധുനിക ശാസ്ത്രങ്ങളാകട്ടെ, നാഡീതന്തുക്കളുടെ ആവരണവും കപാലവും നിശ്ചയിക്കുന്ന പരിധിയിലും, ദൃശ്യങ്ങളായ മസ്തിഷ്‌ക കോശങ്ങളുടെ പരിമിതിയിലും കുടുങ്ങിക്കിടക്കുന്നു. നാഡീകോശങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിവരങ്ങളെയാണ്. അവ പ്രാഥമിക അനുഭവത്തിന്റെ തലത്തിലല്ല.

ഭാരതീയശാസ്ത്രങ്ങളിലെ വിവേകം മാര്‍ഗദര്‍ശകമാക്കിക്കൊണ്ട് മസ്തിഷ്‌കഗ്രന്ഥി ഭേദിക്കാതെ ആധുനികലോകത്തിന് ശിവപ്രാപ്തി നേടാനാകില്ല. അദൃശ്യശിവം എന്ന പ്രാഥമികാനുഭവം സര്‍വത്ര സാക്ഷാത്കൃതമാകട്ടെ. ഭാരതത്തിന്റെ ദൈവീസമ്പത്തി പാശ്ചാത്യശാസ്ത്രത്തിന്റെ ആസുരീസമ്പത്തിക്കു മറുമരുന്നായിത്തീരട്ടെ. സര്‍വലോകങ്ങള്‍ക്കും മംഗളം ഭവിക്കുമാറാകട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.