കാഞ്ഞങ്ങാട്: ഓള് കേരള മോട്ടോര്‍ ഡ്രൈവിംങ് സ്ക്കൂള് ഇന്‍സ്ട്രക്റ്റേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവ ഉടനെ പുനരാരംഭിക്കുക, ഡ്രൈവിംഗ് പഠിപ്പിക്കാന്‍ അനുവദിക്കുക, എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കാഞ്ഞങ്ങാട് ആര്‍ഡി ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ.വി.കുഞ്ഞികൃഷ്ണന്, യൂണിറ്റ് സെക്രട്ടറി ബഷീര്‍ ജാന്‍, നൗഷാദ്, അനില്‍ എമിറേറ്റ്സ്, പി.സചീന്ദ്രന്‍ പെരിയ, എ.ജി.അമീര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: