കോഴിക്കോട്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദീപങ്ങള്‍ തെളിയിച്ചു. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി.
പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധന് കളരി ക്കല്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അരവിന്ദാക്ഷന്, ജില്ലാ വൈസ് പ്രസിഡന്റ് രാജന് നായര്‍, സൈന്യ മാതൃശക്തി ജില്ലാ സെക്രട്ടറി ലത ശ്രീനിവാസന് എന്നി വര് സംസാരിച്ചു.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഉള്ളിയേരി എക്സ് സര്‍വ്വീസ്മെന്‍ സൊസൈറ്റി അംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് അപ്പുക്കുട്ടി നായര്‍ അദ്ധ്യക്ഷനായി, രാജേന്ദ്രന് കുളങ്ങര, രാധാകൃഷ്ണന് കന്മന, ദിലീപന് നമ്പി, ശ്രീനിവാസന്, ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് രാമനാട്ടുകര പ്രഖണ്ഡ് കമ്മറ്റി ആദരാഞ്ജലികളര്‍പ്പിച്ചു. ഫറോക്ക് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രഖണ്ഡ് പ്രസിഡന്റ് ഷാജു ചമ്മിനി, ഭാരതീയ വിദ്യാനികേതന്‍ ബേപ്പൂര്‍ സംഘുല് സംയോജക് ടി. ശ്യാമപ്രസാദ് എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളയത്ത് മെഴുകുതിരി തെളിയിച്ച് ധീരജവാന്മാര്ക്ക് പ്രണാമം അര്‍പ്പിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ടി. കുഞ്ഞിക്കണ്ണന്, എ.പി. കണരന്, കെ.പി. ഗോവിന്ദന്, ആര്.പി. വിനിഷ്, കെ.ടി. ജിസിന്ലാല്, എ.പി. വിഷ്ണു, ടി.കെ. കുമരന്, പി.എന്‍.പി. നാണു, എന്‍. റിനിഷ് എന്നിവര്‍ പങ്കെടുത്തു.
വീരമൃത്യുവരിച്ച ധീരജവാന്മാര്ക്ക് ബിജെപി പന്തീരാങ്കാവില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ആര്. മഞ്ജുനാഥ് ഉദ്ഘാടനം ചെയ്തു. എന്‍.പി. നിധീഷ്, എന്‍.പി. രതീഷ്, എന്‍.പി. ഷൈജു, പി. അരുണ്‍, പി.എം. ജിതേഷ്, കെ. ഷിബു, പി. മുരളി, പ്രശാന്ത് ഈരാട്ടില്,രാഗിത്, കാര്ത്തികേയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: