പാലക്കാട്: ജില്ലയില്‍ ഒന്നും മൂന്നും വയസ്സുള്ള ആണ്കുട്ടികള്ഉള്പ്പെടെ ആറ് പേര്‍ക്ക് കൊറോണ. ഇതില്‍ റഷ്യയില്‍ നിന്നും വന്ന പുതുശ്ശേരി പാമ്പംപള്ളം സ്വദേശി (39) കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ദുബായില്‍ നിന്നെത്തിയ കൊപ്പം കീഴ്മുറി സ്വദേശിനി (23), ഇവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകന്, റിയാദില്‍ നിന്നെത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേര്‍ (ഒരു വയസ്സും ആറു വയസ്സും പ്രായമുള്ള ആണ്‍കുട്ടികള്‍, 25 വയസ്സുള്ള ഗര്‍ഭിണി) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര് രോഗ മുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ 120 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി പേര് 42 നിരീക്ഷണത്തിലുമുണ്ട്. 8812 പേര് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: